ഖത്തറിൽ നിന്ന് കോവിഡ് വാക്സിൻ എടുത്തവർക്ക് തിരിച്ചെത്തുമ്പോൾ ഇനി ക്വാറൻറീൻ വേണ്ട
text_fieldsദോഹ: ഖത്തറിൽ നിന്ന് കോവിഡ്–19 വാക്സിൻ സ്വീകരിച്ചവർ രാജ്യത്തിന് പുറത്തു പോയി തിരിച്ചെത്തുമ്പോൾ ഇനി ക്വാറൻറീൻ ആവശ്യമില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഖത്തറിൽ നിന്ന് മാത്രം വാക്സിനെടുത്തവർക്കാണ് നിലവിൽ ഈ ആനുകൂല്യം ലഭ്യമാകുക. മറ്റു രാജ്യങ്ങളിൽ നിന്നും വാക്സിൻ എടുത്തവർക്ക് നിലവിൽ ഈ സൗകര്യം ലഭ്യമാകുകയില്ലെന്നും കോവിഡ്–19 നാഷണൽ ഹെൽത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയർമാനും എച്ച്.എം.സി സാംക്രമികരോഗ വിഭാഗം മേധാവിയുമായ ഡോ. അബ്ദുല്ലതീഫ് അൽ ഖാൽ പറഞ്ഞു.
കോവിഡ്–19 വാക്സിെൻറ രണ്ടാം ഡോസും സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവരെയാണ് ക്വാറൻറീൻ നിബന്ധനകളിൽനിന്നും ഒഴിവാക്കിയത്. വാക്സിൻ സ്വീകരിച്ചവർ കോവിഡ് പോസിറ്റീവായ രോഗികളുമായി സമ്പർക്കം പുലർത്തിയാലും ക്വാറൻറീൻ ആവശ്യമില്ല.
വാക്സിൻ സ്വീകരിച്ചവർ ഖത്തറിൽ മടങ്ങിയെത്തുമ്പോൾ ക്വാറൻറീൻ ഒഴിവാക്കുന്നതിന് താഴെ പറയുന്ന മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം.
– വാക്സിന്‍റെ രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസം പിന്നിടണം
-ഖത്തറിലെത്തുമ്പോൾ കോവിഡ്–19 നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
– വാക്സിൻ സ്വീകരിച്ചവർക്ക് നിലവിൽ മൂന്ന് മാസത്തേക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം നൽകുക. കൂടുതൽ ക്ലിനിക്കൽ തെളിവുകൾ അനുകൂലമാകുന്ന സാഹചര്യത്തിൽ ഇതിെൻറ കാലാവധി നീട്ടിയേക്കാമെന്നും ഡോ. അൽ ഖാൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.