വാക്സിൻ സ്വീകരിച്ചവർക്ക് കോവിഡ് ബാധക്കുള്ള സാധ്യത ഏറെ കുറവ്
text_fieldsദോഹ: കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് രോഗബാധ ഉണ്ടാകുന്നത് തീരെ കുറവാണെന്ന് ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. യൂസഫ് അൽ മസ്ലമാനി പറഞ്ഞു. ഖത്തർ ടി.വി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാക്സിൻ സ്വീകരിക്കാത്തവരുമായി താരതമ്യം ചെയ്യുേമ്പാൾ കുത്തിവെപ്പെടുത്തവർക്ക് കോവിഡ് രോഗം വരാനുള്ള സാധ്യത പൂജ്യം ശതമാനമാണ്. വാക്സിൻ എടുത്തവരിൽ നിന്ന് മറ്റുള്ളവർക്ക് രോഗബാധ ഉണ്ടാകാനുള്ള സാധ്യത ഏെറ കുറവാണ്. എന്നിരുന്നാലും വാക്സിൻ എടുത്തവർക്കും ഖത്തറിൽ എത്തിയാലുടൻ പി.സി.ആർ പരിശോധന നടത്തുന്നുണ്ട്. പരിശോധനയിൽ അവർ പോസിറ്റിവ് ആയാൽ മറ്റുള്ളവർക്കുള്ള അതേ ക്വാറൻറീൻ ചട്ടങ്ങൾ തന്നെയാണ് വാക്സിൻ എടുത്തവരും പാലിക്കേണ്ടത്. അത് മുൻകരുതൽ സ്വീകരിക്കുന്നതിലെ കണിശത മൂലമാണ്. നിലവിൽ സാഹചര്യങ്ങൾ നിയന്ത്രണ വിധേയമാണെങ്കിലും ജനങ്ങൾ യാത്രകൾ ഒഴിവാക്കുന്നതാണ് നല്ലത്.
മഹാമാരിയുടെ അവസ്ഥ സ്ഥിരത കൈവരിക്കുന്നതുവരെ യാത്ര ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. രോഗകാര്യത്തിൽ സ്ഥിരത കൈവരിക്കാത്ത രാജ്യങ്ങളിലേക്കുള്ള യാത്രയിൽ വൈറസ് ബാധയേൽക്കാനുള്ള സാധ്യത കൂടുതലാകും.
കോവിഡ് വാക്സിനേഷെൻറ കാര്യത്തിൽ ഖത്തർ ഏെറ മുന്നിലാണ്. മുൻഗണനാപട്ടികയിൽ ഉള്ള 55 ശതമാനം ആളുകളും രണ്ടുഡോസ് വാക്സിനും എടുത്തുകഴിഞ്ഞു. അത് വലിയ നേട്ടമാണ്. എന്നാൽ ചില ആളുകൾ വാക്സിൻ എടുക്കുന്നില്ല. അത് അവരുടെ അവകാശമാണ്. സമൂഹത്തിെൻറ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ജനസംഖ്യയിലെ 70 ശതമാനം മുതൽ 80 ശതമാനം വരെ ആളുകളും വാക്സിൻ സ്വീകരിക്കേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തിൽ അടുത്ത ഒക്ടോബറോടെ ഈ ലക്ഷ്യം കൈവരിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.