വാക്സിനെടുത്തവർക്ക് ഫ്രാൻസിൽ ക്വാറൻറീൻ വേണ്ട
text_fieldsദോഹ: പൂർണമായും വാക്സിനെടുത്തവർക്ക് ജൂൺ ഒമ്പത് മുതൽ ഖത്തറിൽനിന്നും ഫ്രാൻസിലേക്ക് ക്വാറൻറീൻ വ്യവസ്ഥകളില്ലാതെ യാത്ര ചെയ്യാനാകുമെന്ന് ഖത്തറിലെ ഫ്രഞ്ച് എംബസി അറിയിച്ചു.വിസയുള്ള, പൂർണമായും വാക്സിനെടുത്ത ഖത്തറിൽനിന്നുള്ള സ്വദേശികൾക്കോ മറ്റു രാജ്യങ്ങളിലെ പൗരന്മാർക്കോ ജൂൺ ഒമ്പതു മുതൽ ഫ്രാൻസിൽ ക്വാറൻറീൻ വേണ്ട.
വരും ദിവസങ്ങളിൽ വിസ സേവനങ്ങൾ പുനരാരംഭിക്കുമെന്നും ഫ്രഞ്ച് എംബസി വ്യക്തമാക്കി.ഖത്തറിൽ നിന്നും ഫ്രാൻസിലെത്തുന്നവർ വാക്സിനെടുത്തതിെൻറ രേഖകൾ സമർപ്പിക്കണം. ഫൈസർ, മൊഡേണ, ആസ്ട്രസെനക വാക്സിനെടുത്തവർ രണ്ടാം ഡോസ് കഴിഞ്ഞ് 14 ദിവസവും ജോൺസൺ ആൻഡ് ജോൺസൺ വാക്സിനെടുത്തവർ നാലാഴ്ചയും പിന്നിട്ടിരിക്കണം. കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവർ ആദ്യ ഡോസ് എടുത്ത് 14 ദിവസവും പിന്നിട്ടിരിക്കണം.
സന്ദർശകർ ഫ്രാൻസിലെത്തുന്നതിന് 72 മണിക്കൂർ മുമ്പെടുത്ത പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റോ 48 മണിക്കൂർ മുമ്പെടുത്ത ആൻറിജൻ ടെസ്റ്റോ ഹാജരാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.