ഡിജിറ്റല്‍ വിദ്യാഭ്യാസത്തിൽ ഭിന്നശേഷിക്കാരെയും പരിഗണിക്കണം –ജെ.കെ. മേനോന്
text_fieldsദോഹ: സംസ്ഥാനത്തെ ഭിന്നശേഷിയില്പെട്ട കുട്ടികളെ കൂടി പരിഗണിക്കുന്നതരത്തിലേക്ക് പുതിയ ഡിജിറ്റല്‍ വിദ്യാഭ്യാസ പദ്ധതി തയാറാക്കണമെന്ന് നോര്‍ക്ക ഡയറക്ടറും ബെഹ്സാദ് ഗ്രൂപ് ചെയര്‍മാനുമായ ജെ.കെ. മേനോന് മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു.
സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം നടപ്പാക്കുന്നതിെൻറ ഭാഗമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സംഘടിപ്പിച്ച പ്രവാസികളുടെ വിഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.വീടുകളില്‍ കഴിയുന്ന സ്പെഷല്‍ വിദ്യാര്‍ഥികളെ ഓണ്‍ലൈന്‍ വഴി പഠിപ്പിക്കാന്‍ പ്രത്യേക സംവിധനമൊരുക്കണം.
ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് ഫിസിയോ തെറപ്പിപോലുള്ള സ്പെഷല്‍ കെയറുകള്‍ വിദ്യാര്‍ഥികളുടെ വീടുകളില്‍ പോയി ചെയ്യാന്‍ കഴിയണം. കേരളത്തിലെ ഡിജിറ്റല്‍ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വേണ്ടി പ്രത്യേക ഡിജിറ്റല്‍ ആപ്ലിക്കഷേന്‍ (ഡിറ്റല്‍ ആപ്) സംസ്ഥാന സര്‍ക്കാറിെൻറ നേതൃത്വത്തില്‍ വികസിപ്പിച്ചെടുക്കണമെന്ന് നോര്‍ക്ക ഡയറക്ടറും ബെഹ്സാദ് ഗ്രൂപ് ചെയര്‍മാനുമായ ജെ.കെ. മേനോന് നിര്‍ദേശിച്ചു.
ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.എം.എ. എബ്രഹാം, നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന് ഐ.എ.എസ്, ഐ.ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ലുലു ഗ്രൂപ് ചെയര്മാന് എം.എ. യൂസുഫലി, ഡോ. രവി പിള്ള, ഡോ. ആസാദ് മൂപ്പന്, ഡോ. എം. അനിരുദ്ധന്, ഒ.വി. മുസ്തഫ, സി.വി. റപ്പായി തുടങ്ങി നിരവധി പ്രവാസി വ്യവസായ പ്രമുഖര്‍ വിഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.