മോണരോഗമുള്ളവരിൽ കോവിഡ് അപകട സാധ്യത കൂടുതൽ
text_fieldsദോഹ: വായയുടെ ആരോഗ്യവും കോവിഡ്-19ഉം തമ്മിൽ ഏറെ ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് ഖത്തർ യൂനിവേഴ്സിറ്റിയിൽ നിന്നുള്ള ഗവേഷകർ. വായയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന മോണപഴുപ്പ് രോഗത്തിന് കോവിഡ്-19ഉമായി ബന്ധമുണ്ടെന്നും മോണപഴുപ്പ് രോഗമുള്ളവർക്ക് കോവിഡ് അപകട സാധ്യത കൂടുതലാണെന്നും ഖത്തർ യൂനിവേഴ്സിറ്റി പ്രഫസർ ഫാലിഹ് തമീമിയുടെ നേതൃത്വത്തിലുള്ള ഗവേഷകർ വെളിപ്പെടുത്തി. ഹമദ് ഡെൻറൽ കെയർ അസോസിയേറ്റ് കൺസൽട്ടൻറ് ഡോ. നാദിയ മഅ്റൂഫും സംഘത്തിലുണ്ട്.
കോവിഡ് ബാധിച്ച 568 രോഗികളിൽ നടത്തിയ പഠനത്തിലാണ് മോണപഴുപ്പ് രോഗത്തിെൻറ ഗൗരവം വ്യക്തമാക്കിയിരിക്കുന്നത്. രോഗികളിൽ കോവിഡ് കാരണം ഏറെ പ്രയാസമനുഭവിച്ചവരിലും മരിച്ചവരിലും ദന്ത ആരോഗ്യത്തെ ബാധിക്കുന്ന മാറാരോഗങ്ങൾ നേരത്തേ ഉണ്ടായിരുന്നുവെന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. രോഗിയുടെ വയസ്സ്, ലിംഗം, ദീർഘകാല രോഗങ്ങൾ എല്ലാം തരംതിരിച്ച് പഠനവിധേയമാക്കിയിരുന്നു. കോവിഡും മോണപഴുപ്പും ഉള്ളവരിൽ അപകട സാധ്യത വളരെ കൂടുതലാണെന്നാണ് പഠനത്തിൽ വ്യക്തമായത്.
ദന്ത ശുചിത്വമില്ലായ്മയും പല്ലുകളുടെ പരിപാലനത്തിെൻറ അഭാവവുമാണ് മോണപഴുപ്പിന് പ്രധാന കാരണം. മോണവീക്കമെന്ന അവസ്ഥ കൂടുന്നതോടെയാണ് മോണപഴുപ്പ് ആരംഭിക്കുന്നത്. മോണയിൽ തകരാറ് സംഭവിക്കുന്നതോടൊപ്പം അസ്ഥികൾക്കുകൂടി ഭ്രംശം സംഭവിച്ച് പല്ലുകൾക്ക് ഇളക്കം വരാനും ഇത് കാരണമാകും. രാജ്യത്ത് കോവിഡ് രണ്ടാം വരവ് ഭീഷണി നിലനിൽക്കുന്നതിനാൽ ആലിംഗനം, ചുംബനം പോലുള്ള സ്നേഹപ്രകടനങ്ങൾ ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. മോണപഴുപ്പുപോലുള്ള പ്രശ്നങ്ങൾ ഉള്ളവർ തമ്മിലുള്ള ഇത്തരം സ്നേഹപ്രകടനങ്ങൾ ഈ സാഹചര്യത്തിൽ കൂടുതൽ അപകടരമാകും.
താമസസ്ഥലങ്ങളിൽനിന്ന് പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കുക, ഒന്നര മീറ്ററിെൻറ സുരക്ഷിത ശാരീരിക അകലം പാലിക്കുക, ആൾക്കൂട്ടമുള്ള സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കുക, മാളുകൾ പോലുള്ള അടച്ചിട്ട സ്ഥലങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കാതിരിക്കുക, സ്ഥിരമായി കൈകൾ സോപ്പിട്ട് കഴുകുക തുടങ്ങിയവ കൃത്യമായി പാലിച്ചാൽ കോവിഡിെൻറ രണ്ടാം തരംഗം ഇല്ലാതാക്കാൻ കഴിയും. പൊതുജനങ്ങൾ സുരക്ഷ മുൻകരുതലുകൾ പാലിക്കുന്നതിൽ വീഴ്ചവരുത്തുന്നതും രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കാതിരിക്കുന്നത് അപകടത്തെയാണ് ക്ഷണിച്ചുവരുത്തുന്നത്.
ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചാലും സാധാരണയായി രോഗലക്ഷണങ്ങൾ ഏതാനും ദിവസങ്ങൾക്കു ശേഷമാണ് പ്രകടമാകുക. അതിനുശേഷം ശരീരത്തിൽ വൈറസ് വ്യാപനം വർധിക്കും. മറ്റുള്ളവരിലേക്ക് രോഗം പരത്താൻ അത് അയാളുടെ ശരീരത്തെ പ്രാപ്തമാക്കും. അതിനെ പ്രതിരോധിക്കുകയാണ് സമ്പർക്കവിലക്കിലൂടെ ചെയ്യുന്നത്. എന്നാൽ, പലരും ക്വാറൻറീൻ ചട്ടങ്ങൾ ലംഘിക്കുകയാണ്. ഇതാണ് കോവിഡിെൻറ രണ്ടാം വരവിെൻറ പ്രധാന കാരണമായി മാറിയത്.
കോവിഡ്: ഒരാൾകൂടി മരിച്ചു, പുതിയ രോഗികൾ 427
ദോഹ: ഖത്തറിൽ തിങ്കളാഴ്ച 427 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 40 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. 123 പേർക്കാണ് രോഗമുക്തി. നിലവിലുള്ള ആകെ രോഗികൾ 7241 ആണ്. ഇന്നലെ 13,306 പേർക്കാണ് പരിശോധന നടത്തിയത്. ആകെ 14,32,985 പേരെ പരിശോധിച്ചപ്പോൾ 1,54,525 പേർക്കാണ് വൈറസ് ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്.
ഇന്നലെ ഒരാൾകൂടി മരിച്ചു. 51 വയസ്സുകാരനാണ് മരിച്ചത്. ഇതോടെ ആകെ മരണം 251 ആയി. ആകെ 1,47,033 പേരാണ് രോഗമുക്തി നേടിയത്. 570 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ 65 പേരെ 24 മണിക്കൂറിനുള്ളിൽ പ്രവേശിപ്പിച്ചതാണ്. 63 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നുണ്ട്. ഇതിൽ മൂന്നുപേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.