സുഗന്ധം പരത്തി ‘അഹമ്മദ് അൽ മഗ്രിബി’ പുതിയ ഷോറൂം
text_fieldsദോഹ: മനംമയക്കുന്ന സുഗന്ധം കൊണ്ട് ഖത്തറിലെ സ്വദേശികളുടെയും വിദേശികളുടെയും പ്രിയപ്പെട്ട പെർഫ്യൂം ബ്രാൻഡായി മാറിയ ‘അഹമ്മദ് അൽ മഗ്രിബി’യുടെ പുതിയ ഷോറൂം അൽ നസറിൽ പ്രവർത്തനമാരംഭിച്ചു. ഖത്തറിലും വിവിധ ഗൾഫ് ഗൾഫ് രാജ്യങ്ങളിലും ആരാധകർ ഏറെയുള്ള അഹമ്മദ് അൽ മഗ്രിബിയുടെ രാജ്യത്തെ 17ാമത് ബ്രാഞ്ചിനാണ് തുടക്കം കുറിച്ചത്.
ഉദ്ഘാടനച്ചടങ്ങിൽ കമ്പനി സ്പോണ്‍സർമാരും മാനേജ്മെന്റ് അംഗങ്ങളുമായ ഖാലിദ്, ജമീല്‍, ഡോ. ഉബൈദ് താഹിര്‍, അഹ്മദ് പാറ്റോ, അഹ്മദ് അല്‍ മഗ്രിബി കണ്ട്രി ഇന്‍ചാര്‍ജ് തന്‍സീര്‍ റഹ്മാന് തുടങ്ങിയവര്‍ പങ്കെടുത്തു.
ഊദിലും വിവിധ സുഗന്ധദ്രവ്യങ്ങളിലുമായി വൈവിധ്യമാർന്ന പെർഫ്യൂമുകൾ പുറത്തിറക്കുന്ന അഹമ്മദ് അൽ മഗ്രിബി ഖത്തർ, ഒമാൻ, യു.എ.ഇ, സൗദി, ബഹ്റൈൻ ഉൾപ്പെടെ രാജ്യങ്ങളിലെ ജനകീയ ബ്രാൻഡാണ്. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് 175ലേറെ ബ്രാഞ്ചുകളുണ്ട്.
ഇന്ത്യന്‍ മാനേജ്മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അഹമ്മദ് അല്‍ മഗ്രിബി മികച്ച ഇന്ത്യന്‍ ഊദാണ് പെര്‍ഫ്യൂം നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. അറബികള്‍ക്കിടയില്‍ ബ്രാന്‍ഡിനെ പ്രിയപ്പെട്ടതാക്കാനും കാരണം ഇതു തന്നെയാണെന്ന് മാനേജ്മെന്റ് അംഗങ്ങൾ അറിയിച്ചു. പെര്‍ഫ്യൂം ബഹൂര്‍ എന്നിവക്കൊപ്പം ഗിഫ്റ്റ് സെറ്റുകളും അഹമ്മദ് അൽ മഗ്രിബിയിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.