Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇന്ത്യക്കാർക്ക്​ ഖത്തറിൽ മടങ്ങിയെത്താൻ വഴിയൊരുങ്ങി; എയർബബിൾ ധാരണാപത്രമായി
cancel
Homechevron_rightGulfchevron_rightQatarchevron_rightഇന്ത്യക്കാർക്ക്​...

ഇന്ത്യക്കാർക്ക്​ ഖത്തറിൽ മടങ്ങിയെത്താൻ വഴിയൊരുങ്ങി; എയർബബിൾ ധാരണാപത്രമായി

text_fields
bookmark_border

ദോഹ: ​ഇന്ത്യക്കാർക്ക്​ ഖത്തറിലേക്ക്​ യാത്ര ചെയ്യാൻ വഴിയൊരുങ്ങി. നിബന്ധനകൾക്ക്​ വിധേയമായി ഇന്ത്യൻ വിമാനകമ്പനികൾക്കും ഖത്തർ എയർവേയ്​സിനും സർവീസ്​ നടത്താനുള്ള എയർബബിൾ ധാരണാപത്രത്തിൽ ഇന്ത്യൻ വ്യോമയാന മന്ത്രാലയവും ഖത്തർ സിസിവൽ ഏവിയേഷൻ അതോറിറ്റിയും ഒപ്പുവെച്ചു. ആഗസ്​്​റ്റ്​ 18ന്​ ഉത്തരവ്​ പ്രാബല്യത്തിൽവരും.

പ്രതിവാര സർവീസുകളായിരിക്കും ഇരുരാജ്യങ്ങളിലെയും കമ്പനികൾ നടത്തുക. സീറ്റുകൾ പങ്കുവെച്ചായിരിക്കും സർവീസ്​ നടത്തുക. ഖത്തർ വിസയുള്ള ഏത്​ ഇന്ത്യക്കാരനും ഇതുവഴി ഖത്തറിലേക്ക്​ എത്താം. ഖത്തർ എയർവേയ്​സിൽ ഖത്തറി​േലക്ക്​ മടങ്ങുന്ന ഇന്ത്യക്കാർക്ക്​ യാത്രക്ക്​ മുമ്പ്​ കോവിഡ്​ ടെസ്​റ്റ്​ നിർബന്ധമാണ്​. നാട്ടിലുള്ള​ ഇന്ത്യൻ കൗൺസിൽ ഓഫ്​ മെഡിക്കൽ റിസർച്ചിൻെറ​ (ഐ.സി.എം.ആർ) അംഗീകാരമുള്ള ഏത്​ മെഡിക്കൽ സെൻററിലും കോവിഡ്​ പരിശോധന നടത്താം.

www.icmr.gov.in ൽ ​ഇന്ത്യയിലെ എല്ലാ സംസ്​ഥാനങ്ങളിലെയും അഗീകൃത പരിശോധനകേന്ദ്രങ്ങളു​െട പട്ടിക ഉണ്ട്​.

ആഗസ്​റ്റ്​ 13 മുതലാണ്​ ഖത്തറിലേക്ക്​ വരുന്ന ചില രാജ്യക്കാർക്ക്​ ഖത്തർ എയർവേയ്​സ്​ കോവിഡ്​ നെഗറ്റീവ്​ സട്ടിഫിക്കറ്റ്​ നിർബന്ധമാക്കിയത്​. യാത്രക്ക്​ 72 മണിക്കൂറിനുള്ളിqataലെ കോവിഡ്​ ആർ.ടിപി.സി.ആർ പരിശോധന സർട്ടിഫിക്കറ്റ്​ ആണ്​ ഹാജരാക്കേണ്ടത്​. ഇതിൻെറ ചെലവ്​ യാത്രക്കാരൻ തന്നെ വഹിക്കണം. ചെക്ക്​ ഇൻ സമയത്ത്​ സർട്ടിഫിക്കറ്റിൻെറ കോപ്പി ഖത്തർ എയർവേയ്​സിൻെറ വെബ്​സൈറ്റിൽ നിന്ന്​ കിട്ടുന്ന നിശ്​ചിത ഫോറം പൂരിപ്പിച്ചത്​ എന്നിവ ഇല്ലാത്തവർക്ക്​ യാത്ര ചെയ്യാൻ കഴിയില്ല. കുടുംബാംഗങ്ങളോടൊപ്പം വരുന്ന 12 വയസിന്​ താഴെയുള്ള കുട്ടികളെ ഈ നിബന്ധനയിൽ നിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​.

ആഗസ്​റ്റ്​ ഒന്നുമുതൽ ഐഡി കാലാവധി കഴിഞ്ഞ ഇന്ത്യക്കാർക്കടക്കം റീ എൻട്രി പെർമിറ്റ്​ എടുത്ത്​ ഖത്തറിലേക്ക്​ മടങ്ങാനുള്ള അനുമതിയുണ്ട്​. https://portal.www.gov.qa/wps/portal/qsports/home എന്ന ഖത്തർ പോർട്ടൽ വഴിയാണ്​ ഇതിന്​ അപേക്ഷ സ്വീകരിക്കുന്നത്​. വിസാകാലാവധി കഴിഞ്ഞതിനുള്ള ഫീസ്​ ഒഴിവാക്കിയിട്ടുമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarGulf News
Next Story