ഇവൻറുകൾക്കായുള്ള അനുമതിയും ഇനി മെട്രാഷിൽ
text_fieldsദോഹ: ഇവൻറുകൾ നടത്താനുള്ള അനുമതികൾക്കായി മെട്രാഷ് ടു ആപ്പിൽ ആഭ്യന്തരമന്ത്രാലയം പുതിയ സേവനം ഏർപ്പെടുത്തി. ഇതിലൂടെ സുരക്ഷവകുപ്പ് ഓഫിസുകളിൽ നേരിട്ടെത്തി അനുമതി തേടുന്ന സാഹചര്യം ഒഴിവാക്കാം. സർക്കാറിെൻറ വിവിധ സേവനങ്ങൾ നൽകാനുള്ള ആപ്ലിക്കേഷനാണ് മെട്രാഷ് ടു ആപ്. പുതിയ സൗകര്യത്തിലൂടെ എളുപ്പത്തിലും വേഗത്തിലും ഇവൻറുകൾക്കായുള്ള അനുമതി തേടാനാകും. മെട്രാഷ് ടു ആപ് ലോഗിൻചെയ്ത് Communicate with us എന്ന വിൻഡോ തുറക്കണം. Apply to hold an event എന്ന വിൻഡോ തുറന്ന് ചട്ടങ്ങൾ പാലിക്കുമെന്ന ഉറപ്പിെൻറ ബട്ടനിൽ ക്ലിക്ക് ചെയ്യണം. ഇതിന് ശേഷം വരുന്ന ഫോറം പൂരിപ്പിച്ച് അയക്കണം. അപേക്ഷ നടപടികൾ പൂർത്തീകരിച്ചാൽ രജിസ്റ്റർ ചെയ്ത മെയിലിലേക്ക് കൺഫർമേഷൻ മെയിൽ വരും. മെട്രാഷ് ടു ആപ്പിൽ രജിസ്റ്റർ ചെയ്ത മെയിൽ ഐഡിയിലേക്ക് ഇവൻറുകൾ നടത്താനുള്ള അനുമതിപത്രം ആഭ്യന്തരമന്ത്രാലയത്തിൽനിന്ന് മെയിൽ വരും.
ആഭ്യന്തരമന്ത്രാലയത്തിെൻറ മെട്രാഷ് ടു ആപ് കോവിഡ് രോഗബാധയുടെ കാലത്ത് കൂടുതൽ ഉപകാരപ്രദമാണ്. ഇതിലൂടെ സർക്കാർ ഓഫിസുകളിൽ നേരിട്ട് എത്താതെ നിരവധി സേവനങ്ങൾ കിട്ടും.
കോവിഡ് രോഗബാധയുടെ പ്രത്യേക സാഹചര്യത്തിൽ സേവനങ്ങൾക്ക് സർക്കാർ സേവന ആപ് ആയ മെട്രാഷ് ടുവിനെ കൂടുതലായി ആശ്രയിക്കണമെന്നാണ് നിർദേശം. നിലവിൽ മെട്രാഷ് ടു ആപ്പിൽ 40 സേവനങ്ങൾ ലഭ്യമാണ്. ഇതിനാൽ, സമയലാഭവും അധ്വാനലാഭവുമുണ്ട്.
ൈഡ്രവിങ് ലൈസൻസ് അപേക്ഷ, പുതുക്കൽ, ഉടമസ്ഥാവകാശം മാറ്റൽ, ഇസ്തിമാറ പുതുക്കൽ, റിസർവ്ഡ് വാഹനങ്ങൾ, അപകടങ്ങളുമായി ബന്ധെപ്പട്ട വിവിധ നടപടികൾ തുടങ്ങിയവയൊക്കെ നിലവിൽ മെട്രാഷ് ടു ആപ്പിലൂടെ രജിസ്റ്റർ ചെയ്യാം. വാഹനം ഗതാഗത നിയമലംഘനത്തിൽ ഉൾെപ്പട്ടിട്ടുേണാ എന്നറിയാനുള്ള സൗകര്യവും ആപ്പിലുണ്ട്. പിഴയടക്കൽ, അപകടങ്ങൾ രജിസ്റ്റർ ചെയ്യൽ, അറ്റകുറ്റപ്പണിക്കുള്ള റിപ്പയർ പേപ്പർ എന്നിവയും മെട്രാഷിലൂടെ ലഭ്യമാണ്. മറ്റുള്ളവരുടെ ഗതാഗതനിയമലംഘനങ്ങൾ അറിയിക്കുകയും ചെയ്യാം. രജിസ്റ്റര്‍ ചെയ്ത ഗതാഗത നിയമലംഘനങ്ങളില്‍ കുറ്റാരോപിതരായ ആളുകൾക്ക് എതിര്‍വാദം ഉന്നയിക്കാനുള്ള സൗകര്യം ഏറെ ഉപകാരപ്രദമാണ്. മറ്റുള്ളവരുടെ നിയമലംഘനങ്ങള്‍ പൊതുജനങ്ങൾക്ക് അധികൃതരെ അറിയിക്കുന്നതിനുള്ള സൗകര്യവും ഇത്തരത്തിലുള്ളതാണ്. നിയമലംഘനം രജിസ്റ്റര്‍ ചെയ്ത് 14 ദിവസത്തിനുള്ളില്‍ ഗതാഗത നിയമലംഘനത്തിനെതിരെ മെട്രാഷ് രണ്ട് മുഖേന എതിര്‍പ്പ് ഫയല്‍ ചെയ്യാം. സ്പീഡ് റഡാറുകളോ നിരീക്ഷണ കാമറയോ മാനുഷികമായോ റെക്കോഡ് ചെയ്ത എല്ലാ ഗതാഗത നിയമലംഘനങ്ങളിലും ഈ സേവനം ഉപയോഗിച്ച് എതിര്‍പ്പ് ഫയല്‍ ചെയ്യാം. തെൻറ വാഹനം നിയമലംഘനം നടത്തി എന്ന അധികൃതരുടെ വാദത്തിൽ ആർക്കെങ്കിലും സംശയം വരുന്ന ഘട്ടത്തിൽ ഇൗ സൗകര്യം ഉപയോഗിക്കാം.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓട്ടോമേറ്റഡ് കാള്‍സെൻറർ സേവനം നേരത്തേതന്നെ തുടങ്ങിയിട്ടുണ്ട്. 2344444 ആണ് നമ്പര്‍.
ഗതാഗത വകുപ്പിെൻറ ആക്സിഡൻറ് ക്ലെയിം സേവനവും മെട്രാഷ് ആപ്പിൽ ലഭ്യമാണ്.
ഗതാഗത വകുപ്പ് ഈയിടെ ചേർത്ത ട്രാഫിക് ഇൻവെസ്റ്റിഗേഷൻ സേവനങ്ങളിലുൾപ്പെടുന്ന സേവനമാണിത്. ഇതോടെ ഗുരുതരമല്ലാത്ത, പൊലീസിെൻറ സാന്നിധ്യം ആവശ്യമില്ലാത്ത അപകടങ്ങൾ പൂർണമായും മെട്രാഷ് വഴി രജിസ്റ്റർ ചെയ്യാനും തുടർ നടപടികൾ സ്വീകരിക്കാനും സാധിക്കും.
കോവിഡ് -19 സാഹചര്യത്തിൽ മെട്രാഷ് ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഗതാഗത, ആഭ്യന്തര മന്ത്രാലയ സേവനങ്ങളാണ് ഇത്തരത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്.
മെട്രാഷ് ആപ് ആരംഭിച്ച ശേഷം ഉപഭോക്താക്കളുടെ എണ്ണം രണ്ട് ദശലക്ഷത്തിലധികമായതായി ആഭ്യന്തര മന്ത്രാലയം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.