പഴകിയ കൂടുതൽ കെട്ടിടങ്ങൾ കൂടി പൊളിക്കാൻ അനുമതി
text_fieldsദോഹ: രാജ്യത്തെ പഴകിയ കൂടുതൽ കെട്ടിടങ്ങൾ കൂടി പൊളിച്ചുനീക്കാൻ പരിസ്ഥിതി മന്ത്രാലയം അനുമതി നൽകി. പൂർണമായും പൊളിച്ചുനീക്കാൻ 150 അനുമതിയും അറ്റകുറ്റപണിക്കായി 14 അനുമതികളുമാണ് ഈ വർഷം മൂന്നാംപാദത്തിൽ നൽകിയിരിക്കുന്നത്. മന്ത്രാലയത്തിന് കീഴിലുള്ള ബിൽഡിങ് മെയിൻറനൻസ് ആൻഡ് ഡിമോളിഷൻ കമ്മിറ്റിയാണ് ഇതിന് മേൽനോട്ടം വഹിക്കുന്നത്.
211 അപേക്ഷകളാണ് ഇക്കാലയളവിൽ കമ്മിറ്റി സ്വീകരിച്ചിരിക്കുന്നത്. 173 എണ്ണം കെട്ടിടം പൊളിക്കാനും 38 എണ്ണം അറ്റകുറ്റപ്പണി നടത്താനുമുള്ള അനുമതി തേടിയുള്ള അപേക്ഷകളായിരുന്നു. അപേക്ഷകൾ സ്വീകരിച്ചതിന് ശേഷം കെട്ടിടങ്ങൾ പൊളിച്ചുനീക്കണോ അതോ അറ്റകുറ്റപ്പണി നടത്തിയാൽ മതിയോ എന്ന പരിശോധന നടത്തുന്നത് ഈ കമ്മിറ്റിയാണ്.
മന്ത്രാലയത്തിെൻറ മെയിൻറനന്‍സ് ആന്‍ഡ് ഡിമോളിഷന്‍ ഓഫ് ബില്‍ഡിങ് വകുപ്പിെൻറ തീരുമാനപ്രകാരമാണ് രാജ്യത്ത് കെട്ടിടങ്ങള്‍ പൊളിക്കുകയും നവീകരിക്കുകയും ചെയ്യുന്നത്. 2006ലെ 88ാം നമ്പര്‍ മന്ത്രിസഭാ തീരുമാനപ്രകാരമാണ് പ്രത്യേക കമ്മിറ്റി രൂപീവത്കരിച്ചത്. 2006ലെ 29ാം നിയമപ്രകാരം മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങളാണ് ഇതിന് അടിസ്ഥാനം. 2006 ജൂണ്‍ 19 മുതലാണ് കമ്മറ്റി പ്രവര്‍ത്തനം തുടങ്ങിയത്. ഇന്നുവരെ ഇതുവരെയായി 1227 തീരുമാനങ്ങളാണ് കമ്മിറ്റി കൈകൊണ്ടിരിക്കുന്നത്. ഖത്തറിൽ പഴക്കം ചെന്ന അപകട ഭീഷണിയുള്ള കെട്ടിടങ്ങൾ കൂടുതലുള്ളത് ദേഹായുടെ പഴയ ഭാഗങ്ങള്‍, ഓള്‍ഡ് അല്‍ഗാനിം, ഉംഗുവൈലിന, നജ്മ എന്നിവിടങ്ങളിലാണ്. ഇത്തരം കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുകയോ നവീകരിച്ച് സംരക്ഷിക്കുകയോ വേണമെന്ന ആവശ്യമാണുള്ളത്.
ദോഹയുടെ പഴയ ഭാഗങ്ങള്‍, ഓള്‍ഡ് അല്‍ഗാനിം, ഉംഗുവൈലിന, നജ്മ എന്നിവിടങ്ങളിലുള്ള പല കെട്ടിടങ്ങളും തകര്‍ന്നേക്കാവുന്ന അവസ്ഥയിലാണ്. ഇവ താമസയോഗ്യമല്ല.താഴ്ന്നവരുമാനമുള്ള പ്രവാസിതൊഴിലാളികള്‍ ഈ കെട്ടിടങ്ങളില്‍ താമസിക്കുന്നുണ്ട്. ഇവരുടെ സുരക്ഷക്കും കെട്ടിടങ്ങൾ ഭീഷണിയാണ്. നഗരത്തിെൻറ സൗന്ദര്യത്തെയും ഇത്തരം കെട്ടിടങ്ങൾ ബാധിക്കുന്നു. പല കെട്ടിടങ്ങളുടെയും ഉടമസ്ഥരെ തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയുമുണ്ട്. ഇവ പൊതുനന്മക്കായി രാജ്യത്തിന് സ്വന്തമാക്കാമെന്ന നിര്‍ദേശവും ഉയരുന്നുണ്ട്.
ഇതിനകം ഒട്ടനവധി കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുകയും നിരവധി കെട്ടിടങ്ങളില്‍ അറ്റകുറ്റപ്പണി നടത്തുകയും ചെയ്തിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കെട്ടിടങ്ങളാണ് പൊളിച്ചുമാറ്റുന്നത്. പഴക്കംചെന്ന വീടുകളില്‍ ചിലതെങ്കിലും വാസ്തുവിദ്യാ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നവയാണ്.അവ സംരക്ഷിക്കാനും പരിപാലിക്കാനും വിനോദസഞ്ചാര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനും കഴിയും. ഇതിന് പറ്റാത്തവ പൂര്‍ണമായും പൊളിച്ചുനീക്കേണ്ടതുണ്ട്. പഴക്കം ചെന്ന വീടുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി വാണിജ്യ, പാര്‍പ്പിട ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാമെന്ന അഭിപ്രായവും ഉയരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.