വിദേശികൾക്ക് സ്ഥിരം താമസാനുമതി: നിയമത്തിന് അമീറിെൻറ അംഗീകാരം
text_fieldsദോഹ: ഖത്തറിൽ വിദേശികൾക്ക് സ്ഥിരം താമസാനുമതി നൽകുന്നതുമായി ബന്ധപ്പെട്ട നിയമത്തിന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അംഗീകാരം നൽകി. 2018ലെ പത്താം നമ്പർ നിയമമായാണ് പെർമനൻറ് റെസിഡൻസി ലോ അറിയപ്പെടുക. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ നിയമം പ്രാബല്യത്തിൽ വരും.
എന്നാൽ സ്ഥിരം താമസാനുമതി ലഭിക്കുന്നതിനായി നിർബന്ധമായും ഉണ്ടായിരിക്കേണ്ട നിബന്ധനകൾ നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്.
സ്ഥിരം താമസാനുമതിക്ക് അപേക്ഷിക്കുന്നയാൾ വിദേശത്ത് ജനിക്കുകയും ഖത്തരി റെഡിസെൻസ് പെർമിറ്റിൽ 20 വർഷം തികക്കുകയും ചെയ്യണം. എന്നാൽ ഖത്തറിൽ ജനിച്ച വ്യക്തിയാണെങ്കിൽ ഖത്തരി റെസിഡൻസി പെർമിറ്റിൽ 10 വർഷം ഖത്തറിൽ പൂർത്തിയാക്കിയാൽ മതി. പ്രസ്തുത കാലയളവ് തുടർച്ചയായി പൂർത്തിയാക്കിയിരിക്കണമെന്നും നിയമം നിർദേശിക്കുന്നുണ്ട്.
20 വർഷം തികക്കുകയും വേണം •ഖത്തറിൽ ജനിച്ച വ്യക്തിയാണെങ്കിൽ 10 വർഷം ഖത്തറിൽ പൂർത്തിയാക്കിയാൽ മതി
അതേസമയം, തുടർച്ചയായി താമസിക്കുന്നതിനിടയിൽ വർഷത്തിൽ 60 ദിവസത്തിൽ കൂടുതൽ ഖത്തറിന് പുറത്ത് പോകാൻ പാടില്ലെന്നും ഖത്തറിന് പുറത്ത് താമസിച്ചിട്ടുള്ള കാലയളവ് സ്ഥിരം താമസാനുമതിയിൽ നിന്നും കുറക്കുമെന്നും നിയമത്തിൽ വ്യക്തമാക്കുന്നു.
സ്ഥിരം താമസാനുമതിക്ക് അപേക്ഷിച്ച ശേഷം ആറ് മാസത്തിനിടയിൽ കൂടുതൽ ഖത്തറിൽ നിന്നും പുറത്ത് പോയാൽ അപേക്ഷകെൻറ മുൻ താമസാനുമതി തള്ളിക്കളയാനുള്ള അധികാരം ആഭ്യന്തരമന്ത്രാലയത്തിനുണ്ട്.
തെൻറയും കുടുംബത്തിെൻറയും ചെലവ് പൂർണമായും വഹിക്കാൻ പാകത്തിലുള്ള വരുമാനം അപേക്ഷകന് ഉണ്ടായിരിക്കണം. പരമാവധി വരുമാനം എത്രയാണെന്നും മറ്റും മന്ത്രിസഭ തീരുമാനത്തിലൂടെ അറിയിക്കും.
അപേക്ഷകൻ നല്ല പെരുമാറ്റ രീതിയും സ്വഭാവഗുണങ്ങളും ഉള്ള വ്യക്തിയായിരിക്കണമെന്നും മുമ്പ് കുറ്റകൃത്യ ങ്ങളിലേർപ്പെടുകയോ അപേക്ഷകെൻറ പേരിൽ കേസുകളോ ഇല്ലാതിരിക്കുകയും വേണം. ഇതോടൊപ്പം അ പേക്ഷകന് അറബി ഭാഷയിൽ നൈപുണ്യമുണ്ടായിരിക്കണം.
ഖത്തരി സ്വദേശിയല്ലാത്തയാളെ വിവാഹം ചെയ്ത ഖത്തരി വനിതയിൽ പിറന്ന കുട്ടികൾ, ഖത്തരി വനിതയുടെ ഖത്തരിയല്ലാത്ത ഭർത്താവ്, ഖത്തരിയുടെ വിദേശ ഭാര്യ, സർക്കാറിന് ഉപയോഗപ്പെടുത്താൻ വിധത്തിൽ കഴിവും പ്രാപ്തിയുമുള്ള വ്യക്തികൾ എന്നിവർക്ക് നിയമത്തിെൻറ ആർട്ടിക്കിൾ ഒന്ന് ബാധമാകുകയില്ല.
ആഭ്യന്തരമന്ത്രാലയം രൂപീകരിക്കുന്ന പെർമനൻറ് റെസിഡൻസി പെർമിറ്റ് ഗ്രാൻറിംഗ് കമ്മിറ്റിയായിരിക്കും അപേക്ഷകൾ പരിഗണിക്കുക. കമ്മിറ്റിയുടെ നിർദേശങ്ങൾ ആഭ്യന്തരമന്ത്രിയുടെ പരിഗണനക്ക് അയക്കുകയും അന്തിമ തീരുമാനം ആഭ്യന്തരമന്ത്രിയുടേതുമായിരിക്കുകയും ചെയ്യും.
യോഗ്യരായവർക്കുള്ള സ്ഥിരം റെഡിസൻസി പെർമിറ്റ് നൽകുന്നത് ആഭ്യന്തരമന്ത്രിയായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.