ഉപരോധം പെരുന്നാൾ ആഘോഷത്തെ ബാധിച്ചില്ല
text_fieldsദോഹ: ഉപരോധം ഒരു വർഷം പിന്നിട്ടിരിക്കുന്ന സന്ദർഭത്തിൽ പോലും ചെറിയെപരുന്നാൾ ആഘോഷ പൂർവ്വം തന്നെ രാജ്യം കൊണ്ടാടി. സ്വദേശികളും വിദേശികളും അടങ്ങുന്ന ഖത്തരീ സമൂഹം കഴിഞ്ഞ പത്ത് ദിവസം പെരുന്നാൾ ആഘോഷത്തിെൻറ നിറവിൽ തന്നെയായിരുന്നു. സൂഖ് വാഖിഫ്, കതാറാ, വക്റ ബീച്ച്, മിസെയീദ് സിലൈൻ ബീച്ച്, ശമാൽ പാർക്ക്, ആസ്പെയർ തുടങ്ങി നിരവധി കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് ആഘോഷം നടന്നത്. ശക്തമായ ചൂടിനിടയിലും കുടുംബങ്ങൾ അവധി ദിവസങ്ങൾ സജീവമാക്കി. നിരവധി കുടുംബങ്ങളാണ് ദൂരെ സ്ഥലങ്ങളിലേക്ക് യാത്ര പോയത്. ആഘോഷങ്ങളെ ഒരു നിലക്കും ബാധിക്കാത്ത രീതിയിൽ എല്ലാവിധ സജ്ജീകരണങ്ങളും സർക്കാർ തലത്തിൽ ഒരുക്കിയിരുന്നു. പെരുന്നാൾ ആഘോഷിക്കുന്നതിന് വേണ്ട അവശ്യ സാധനങ്ങളെല്ലാം നേരത്തെ തന്നെ രാജ്യത്ത് ലഭ്യമാണെന്ന് ഭരണകൂടം ഉറപ്പുവരുത്തിയിരുന്നു. വിപണി ഇക്കാലയളവിൽ ഏറെ സജീവമായി. നൂറുകണക്കിന് കുടുംബങ്ങളാണ് ഈ സമയത്ത് കേരളത്തിൽ നിന്ന് ദോഹയിൽ എത്തിയത്. കതാറയിൽ സജ്ജമാക്കിയ കരിമരുന്ന് പ്രയോഗം മൂന്ന് ദിവസം നീണ്ട് നിന്നു. സൂഖ് വാഖിഫിലെ ആഘോഷം ആറ് ദിവസമുണ്ടായിരുന്നു. ആയിരങ്ങളാണ് ഇവിടെ ഓരോ ദിവസവും ഒഴുകിയെത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.