കീടനശീകരണ സേവനങ്ങൾക്ക് ഓൺലൈനിൽ അപേക്ഷിക്കാം
text_fieldsദോഹ: കീടനശീകരണം, എലിശല്യം, അഴുക്കുചാലിലെ പ്രശ്നങ്ങൾ... തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും വിളിപ്പുറത്ത് സേവനമൊരുക്കി അൽ വക്റ മുനിസിപ്പാലിറ്റി. ഇതു സംബന്ധിച്ച സേവനങ്ങൾക്ക് ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള സൗകര്യമാണ് മുനിസിപ്പാലിറ്റി മന്ത്രാലയത്തിനു കീഴിൽ ഒരുക്കിയത്. മന്ത്രാലയത്തിനു കീഴിലെ വിവിധ സേവനങ്ങൾ ലഭ്യമാക്കുന്ന ‘ഔൻ’ ആപ്ലിക്കേഷൻ വഴിയോ 184 എന്ന നമ്പറിലോ സേവനങ്ങൾക്കായി അപേക്ഷിക്കാവുന്നത്. ജീവനക്കാർക്ക് ടാബ്ലറ്റ് ഉൾപ്പെടെ ഡിജിറ്റൽ ഉപകരണങ്ങൾ നൽകിയാണ് ബുക്കിങ് ലളിതമാക്കിയത്.
ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ സേവനം ആവശ്യപ്പെടാൻ കഴിയുന്ന തരത്തിലാണ് ഔൻ ആപ്ലിക്കേഷനിൽ ഒരുക്കിയത്. ഏത് സമയത്തും എവിടെനിന്നും ആവശ്യമായ ഡേറ്റ ശേഖരിക്കാനും ഉപഭോക്താവിന്റെ വസതിയിൽതന്നെ സേവന അഭ്യർഥനകൾ പൂർത്തിയാക്കാനും കഴിയും. നഗരസഭ മന്ത്രാലയത്തിന്റെ സേവനങ്ങൾ മെച്ചപ്പെടുത്തുകയും ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് മാറ്റുകയും ചെയ്യുന്നതിന്റെ തുടർച്ചയായാണ് മുനിസിപ്പാലിറ്റി പരിധിയിലെ കീടനശീകരണ അപേക്ഷകളും സ്മാർട്ടാക്കി മാറ്റിയത്. ആവശ്യക്കാരന്റെ അപേക്ഷകൾ, ഇനി ജീവനക്കാരന്റെ കൈയിലെ ടാബിലേക്ക് നേരിട്ട് എത്തുകയും ഏറ്റവും വേഗത്തിൽ തങ്ങളുടെ സേവനങ്ങൾ വീടുകളിലും താമസസ്ഥലങ്ങളിലുമെത്തിക്കാനും കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.