പെേട്രാൾ, ഡീസൽ വിലയിൽ വർധന
text_fieldsദോഹ: ആഗസ്റ്റ് മാസത്തെ പെേട്രാൾ, ഡീസൽ വില ഖത്തർ പെേട്രാളിയം പുറത്തുവിട്ടു. പ്രീമിയം, സൂപ്പർ പെേട്രാളിനും ഡീസലിനും ജൂലൈ മാസത്തെ നിരക്കിൽനിന്നും വില വർധിച്ചിട്ടുണ്ട്. പ്രീമിയം പെേട്രാളിന് 10 ദിർഹമും സൂപ്പറിന് അഞ്ച് ദിർഹമുമാണ് വർധിച്ചത്. ഡീസലിന് 15 ദിർഹമാണ് വർധന. പുതിയ നിരക്കുകൾ പ്രകാരം പ്രീമിയം േഗ്രഡിന് 1.20 റിയാലും സൂപ്പർ േഗ്രഡ് പെേട്രാളിന് 1.25 റിയാലുമായിരിക്കും. ഡീസലിന് 1.25 റിയാലാണ് ആഗസ്റ്റ് മാസത്തെ വില.
പെേട്രാളിനും സൂപ്പർ േഗ്രഡ് പെേട്രാളിനും ഡീസലിനും 25 ദിർഹം കുറച്ചാണ് മേയ് മാസത്തെ നിരക്ക് പുറത്തുവിട്ടത്. ജൂൺ മാസത്തിൽ നിരക്കിൽ മാറ്റമില്ലാതെയാണ് ഇന്ധനവില നിശ്ചയിച്ചിരുന്നത്. ജൂലൈ മാസത്തിലാണ് പിന്നീട് നിരക്കുകളിൽ നേരിയ വർധനവുണ്ടായത്. മാർച്ചിൽ 1.60 റിയാൽ ആയിരുന്നു പ്രീമിയം പെേട്രാളിനുണ്ടായിരുന്നതെങ്കിൽ ഏപ്രിൽ മാസത്തിൽ 1.25 റിയാൽ ആയി കുറഞ്ഞു. മാർച്ചിൽ സൂപ്പറിനും ഡീസലിനും യഥാക്രമം 1.65 റിയാലും 1.70 റിയാലുമായിരുന്നു നിരക്ക്. ഏപ്രിലിൽ ഇവയുടെ നിരക്ക് 1.30 റിയാലായി കുറഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിലുണ്ടായ ഇടിവാണ് വാഹന ഇന്ധനങ്ങളുടെ വില നിയന്ത്രിക്കുന്നതിന് സർക്കാറിനെ പ്രരിപ്പിച്ചത്. 2017 സെപ്റ്റംബർ മുതൽ ഖത്തർ പെേട്രാളിയമാണ് പുതുക്കിയ വില നിശ്ചയിച്ചുകൊണ്ടുള്ള അറിയിപ്പ് പുറത്തിറക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.