പെട്രോൾ: സൂപ്പറിന് നേരിയ ഇടിവ്; പ്രീമിയം നിരക്കിൽ മാറ്റമില്ല
text_fieldsദോഹ: ജൂലൈ മാസത്തേക്കുള്ള ഇന്ധന വില ഖത്തർ പെേട്രാളിയം പ്രഖ്യാപിച്ചു. സൂപ്പർ േഗ്രഡ് പെേട്രാളിന് അഞ്ച് ദിർഹം കുറഞ്ഞതാണ് ഈ പുതിയ നിരക്കിലെ മാറ്റം. അതേസമയം, പ്രീമിയം േഗ്രഡ് പെേട്രാൾ, ഡീസൽ എന്നിവയുടെ നിരക്കിൽ മാറ്റമില്ല.ജൂണിൽ ലിറ്ററിന് 2.10 റിയാലുണ്ടായിരുന്ന സൂപ്പർ േഗ്രഡ്, പുതുക്കിയ നിരക്ക് പ്രകാരം 2.05 റിയാലായി കുറയും. എന്നാൽ പ്രീമിയം പെേട്രാൾ ലിറ്ററിന് രണ്ട് റിയാൽ, ഡീസലിന് 2.05 റിയാൽ എന്ന നിരക്ക് തന്നെ ജൂലൈ മാസത്തിലും തുടരും.
പെേട്രാൾ, ഡീസൽ നിരക്കിൽ അമിതമായ വർധനവ് ചൂണ്ടിക്കാണിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജമായ വാർത്തകളും ചിത്രങ്ങളും പ്രചരിക്കുന്നുണ്ടെന്നും ഇത്തരം മെസേജുകൾ അടിസ്ഥാന രഹിതമാണെന്നും ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്ന വ്യാജ വാർത്തകളെയും സന്ദേശങ്ങളെയും തിരിച്ചറിയണമെന്നും അധികൃതർ വ്യക്തമാക്കി.
അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിലുണ്ടായ ഇടിവാണ് വാഹന ഇന്ധനങ്ങളുടെ വില നിയന്ത്രിക്കുന്നതിന് സർക്കാറിനെ േപ്രരിപ്പിച്ചത്. 2017 സെപ്തംബർ മുതൽ ഖത്തർ പെേട്രാളിയമാണ് പുതുക്കിയ വില നിശ്ചയിച്ചുകൊണ്ടുള്ള അറിയിപ്പ് പുറത്തിറക്കുന്നത്. 2016 ജൂണിൽ പുതിയ തീരുമാനപ്രകാരം പ്രഥമ വിലവിവര പട്ടിക പുറത്തിറക്കുമ്പോൾ പെേട്രാൾ പ്രീമിയം ലിറ്ററിന് 1.20 റിയാലും സൂപ്പറിന് 1.30 റിയാലും ഡീസൽ ലിറ്ററിന് 1.40 റിയാലുമായിരുന്നു വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.