ബ്രിട്ടീഷ്, ദക്ഷിണാഫ്രിക്കൻ വകഭേദങ്ങൾക്കെതിരെ ഫൈസർ ഫലപ്രദം
text_fieldsദോഹ: ഖത്തറിൽ കോവിഡ്-19െൻറ അപകടകാരികളായ ബ്രിട്ടീഷ്, ദക്ഷിണാഫ്രിക്കൻ വകഭേദങ്ങൾക്കെതിരെ ഫൈസർ-ബയോൻടെക് വാക്സിൻ കാര്യക്ഷമമെന്ന് പഠനം.
ഫെബ്രുവരി ഒന്നു മുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ രണ്ടു ലക്ഷം പേരിൽനിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കോവിഡിെൻറ ബ്രിട്ടീഷ് വകഭേദത്തിനെതിരെ 89.5 ശതമാനം ഫലപ്രദമാണെന്ന് ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിൻ പറഞ്ഞു. കോവിഡിെൻറ ദക്ഷിണാഫ്രിക്കൻ വകഭേദത്തിനെതിരെ ഫൈസർ വാക്സിൻ 75 ശതമാനം ഫലപ്രദമാണെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.കോവിഡ്-19നെ തുടർന്നുണ്ടാകുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ തടയുന്നതിൽ ഫൈസർ വാക്സിൻ 97.4 ശതമാനം ഫലപ്രദമാണെന്നും പഠനം പുറത്തുവിടുന്നു.
ഖത്തറിലെ കോവിഡ് കേസുകളിൽ 50 ശതമാനവും ദക്ഷിണാഫ്രിക്കൻ വകഭേദം കാരണമാണ്. 44.5 ശതമാനം ബ്രിട്ടീഷ് വകഭേദം കാരണമാണ്. മാർച്ച് ഏഴിന് ശേഷമുള്ള ഏകദേശം എല്ലാ കേസുകളും ദക്ഷിണാഫ്രിക്കൻ, ബ്രിട്ടീഷ് വകഭേദങ്ങളാണെന്നും മാഗസിൻ ചൂണ്ടിക്കാട്ടി.
2020 ഡിസംബർ 21 മുതലാണ് രാജ്യത്ത് കോവിഡ്-19നെതിരെ ഫൈസർ വാക്സിൻ വിതരണം ആരംഭിച്ചത്. ഈ വർഷം മാർച്ച് 31 വരെയായി ആകെ 3,85,853 പേർ ഒരു ഡോസ് വാക്സിനും 2,65,410 പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കുന്നു. ഫൈസർ ബയോൻടെക് വാക്സിെൻറ ഫലപ്രാപ്തി ആറുമാസത്തിലധികം നിലനിൽക്കുന്നുണ്ട്. അമേരിക്കൻ കമ്പനിയായ ഫൈസറും ജർമൻ കമ്പനിയായ ബയോൻടെക്കും വികസിപ്പിച്ചെടുത്ത വാക്സിനാണിത്. രണ്ടു ഡോസും സ്വീകരിച്ചവരിൽ നടത്തിയ പഠനത്തിലാണ് വാക്സിെൻറ ശേഷി ആറു മാസത്തിന് ശേഷവും 91.3 ശതമാനത്തോളം നിലനിൽക്കുന്നതായി കണ്ടെത്തിയത്.
വാക്സിെൻറ ഫലപ്രാപ്തി പരിശോധിക്കുന്നതിനായി അവസാനഘട്ട ട്രയലിൽ പങ്കെടുത്ത 46,307 പേരുടെ വിവരങ്ങൾ വിലയിരുത്തിയാണിത്. രണ്ടാം ഡോസ് സ്വീകരിച്ച് ഒരാഴ്ചക്കുശേഷം മുതൽ ആറുമാസം വരെയുള്ള കാലയളവിൽ രോഗം തടയുന്നതിൽ വാക്സിൻ 91.3 ശതമാനം ഫലപ്രദമാണ്. അമേരിക്കയിൽ മാത്രം പഠനത്തിൽ വാക്സിെൻറ ഫലപ്രാപ്തി 92.6 ശതമാനമാണ്. കോവിഡ്-19 വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചവരിൽ 98.4 ശതമാനം പേരും കോവിഡിൽനിന്ന് സുരക്ഷിതരെന്ന് ആരോഗ്യമന്ത്രാലയവും പറയുന്നുണ്ട്. ഖത്തറിൽ കോവിഡ് വാക്സിനേഷൻ കാമ്പയിൻ പുരോഗമിക്കുകയാണ്. ഫൈസർ, മൊഡേണ വാക്സിനുകളാണ് എല്ലാവർക്കും സൗജന്യമായി നൽകുന്നത്. ഇതുവരെ രാജ്യത്ത് ആകെ 17,32,471 ഡോസ് വാക് സിനാണ് നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.