12-15 വയസ്സുള്ളവർക്കും ഫൈസർ വാക്സിൻ: അമാന്തം വേണ്ട, രജിസ്റ്റർ ചെയ്യാൻ
text_fieldsദോഹ: ഖത്തറിൽ 12 വയസ്സുമുതൽ 15 വയസ്സുവരെയുള്ളവർക്കും കോവിഡ് വാക്സിൻ നൽകാൻ തീരുമാനമായി. രക്ഷിതാക്കൾ ഇതിനായി രജിസ്റ്റർ ചെയ്യണമെന്ന് ആരോഗ്യമന്ത്രാലയം ആവർത്തിച്ചു. ഫൈസർ വാക്സിനാണ് നൽകുക. നിലവിൽ 16 വയസ്സിനും അതിനു മുകളിലും ഉള്ളവർക്കാണ് കുത്തിവെപ്പ്. ഇനിമുതൽ 12 മുതൽ 15 വയസ്സുവരെയുള്ളവർക്കും വാക്സിൻ നൽകാനാണ് ആരോഗ്യമന്ത്രാലയം തീരുമാനം. https://appcovid19.moph.gov.qa/ar/instructions.html എന്ന ലിങ്കിലൂെടയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഈ ലിങ്കിൽ ക്ലിക്ക് െചയ്താൽ പ്രൈമറി ഹെൽത്ത് െകയർ കോർപറേഷ(പി.എച്ച്.സി.സി)െൻറ സൈറ്റിലേക്കാണ് പോവുക. തങ്ങളുടെ കുട്ടികളുടെ ഖത്തർ െഎഡി കാർഡ് നമ്പർ നൽകുന്നതോടെ രജിസ്ട്രേഷൻ നടപടികൾ തുടങ്ങാനാകും. നമ്പർ നൽകിയാൽ ഖത്തർ ഐഡി കാർഡ് രജിസ്റ്റർ ചെയ്തത് ഏത് മൊബൈൽ നമ്പറിൽ ആണോ അതിലേക്ക് ഒരു പാസ്കോഡ് വരും. ഇത് ഉപയോഗിച്ചാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടത്.
ഇതിനുശേഷം പി.എച്ച്.സി.സിയിൽനിന്ന് രക്ഷിതാക്കൾക്ക് മൊബൈൽ സന്ദേശം വരും. ഇതിൽ ഏത് ആശുപത്രിയിൽനിന്നാണ് വാക്സിൻ കുട്ടികൾക്ക് നൽകേണ്ടത്, സമയം അടക്കമുള്ള വിവരങ്ങൾ ഉണ്ടാകും.
രജിസ്ട്രേഷൻ നടത്തുന്നതിൽ രക്ഷിതാക്കൾ വീഴ്ച കാണിക്കരുതെന്ന് പി.എച്ച്.സി.സി മാനേജിങ് ഡയറക്ടർ ഡോ. മറിയം അബ്ദുൽ മാലിക് പറഞ്ഞു. വാക്സിൻ നൽകുക എന്നത് കുട്ടികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ഒരു വർഷത്തിലധികമായി നമ്മുടെ കുട്ടികൾ വീടിനകത്താണ് കഴിഞ്ഞുകൂടുന്നത്. ഓൺൈലൻ ക്ലാസുകളാണ് അവർക്ക് നൽകിക്കൊണ്ടിരിക്കുന്നത്. സാമൂഹികജീവിതത്തിൽ നിലവിൽ നിയന്ത്രണങ്ങളുണ്ട്. മാളുകളിൽ പ്രവേശനമില്ല. കുട്ടികളെ കോവിഡിൽ നിന്ന് രക്ഷിക്കാനുള്ള നടപടികളുെട ഭാഗമായാണ് ഇത്തരം നിയന്ത്രണങ്ങൾ. എന്നാൽ, വാക്സിൻ നൽകുന്നതോടെ നിയന്ത്രണങ്ങൾ പതിയെ നീക്കാൻ കഴിയുമെന്നും ഡോ. മറിയം അബ്ദുൽ മാലിക് പറഞ്ഞു.
അവർക്ക് കൂട്ടുകാരുമായി കളിക്കാൻ കഴിയും. കായികപ്രവർത്തനങ്ങളിൽ ഏർപ്പെടാനും കഴിയും. മറ്റുള്ളവരുമായും സുഹൃത്തുക്കളുമായും കളിക്കാനും ഇടപഴകാനും കഴിയും.
കുട്ടികളെ രോഗത്തിൽനിന്ന് രക്ഷിക്കുക മാത്രമല്ല വാക്സിൻ ചെയ്യുന്നത് അവർക്ക് സാധാരണ ജീവിതം കൈവരുന്നതിനുള്ള മാർഗംകൂടിയാണ് നൽകുന്നത്. കുട്ടികളുടെ വാക്സിനേഷൻ നടപടികൾ കൂടുതൽ എളുപ്പവും വേഗത്തിലുമാക്കാനാണ് രക്ഷിതാക്കളോട് രജിസ്ട്രേഷൻ നടത്താൻ ആവശ്യപ്പെടുന്നത്. ഫൈസർ വാക്സിനാണ് ഈ പ്രായത്തിലുള്ള കുട്ടികൾക്ക് നൽകുന്നത്. രജിസ്ട്രേഷൻ നടത്തുന്ന രക്ഷിതാക്കൾക്ക് മൊബൈലിൽ അറിയിപ്പ് വരും. രജിസ്ട്രേഷൻ നടത്തിയ എല്ലാവർക്കും വാക്സിൻ കുത്തിവെപ്പ് ഉറപ്പുവരുത്താൻ പി.എച്ച്.സി.സി ജീവനക്കാർ കഠിനമായ പരിശ്രമത്തിലാണുള്ളത്.
12 മുതൽ 15 വയസ്സുള്ള എല്ലാവർക്കും വാക്സിൻ ലഭ്യമാകുന്നതോടെ കോവിഡിെൻറ വ്യാപനം ഇനിയും ഏെറ കുറയും. കുടുംബസന്ദർശനങ്ങളും മറ്റുമാണ് കോവിഡ് പടരാനുള്ള പ്രധാനകാരണമായി പറയുന്നത്. കുട്ടികൾ കൂടി വാക്സിൻ സ്വീകരിച്ചുകഴിഞ്ഞാൽ ഈ ഭീഷണികൂടി അകലുമെന്നും ആരോഗ്യമന്ത്രാലയം അധികൃതർ പറയുന്നു.
12നും 15നും ഇടയിൽ പ്രയമുള്ളവരിൽ നടത്തിയ പരീക്ഷണങ്ങളിൽ ഫൈസർ വാക്സിൻ ഈ പ്രായക്കാർക്ക് കോവിഡിൽനിന്ന് പ്രതിരോധം നൽകുന്നുെണ്ടന്നും വാക്സിൻ സുരക്ഷിതമാണെന്നും തെളിഞ്ഞിട്ടുണ്ട്. അമേരിക്കയിൽ ഈ പ്രായക്കാർക്ക് വാക്സിൻ നൽകാൻ യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകാരം നൽകിയിട്ടുമുണ്ട്. ഇതടക്കം ആഗോളതലത്തിൽ നടക്കുന്ന വിവിധ പഠനങ്ങളുടെയും പരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് ഖത്തറിലും ഈ പ്രായകാർക്ക് വാക്സിൻ നൽകാൻ ഖത്തർ തീരുമാനമെടുത്തിരിക്കുന്നത്. രാജ്യത്ത് വാക്സിനുകൾ കോവിഡിനെതിരെ മികച്ച പ്രതിരോധം നൽകുന്നുെണ്ടന്ന് കൃത്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. രാജ്യത്ത് വാക്നേഷൻ കാമ്പയിൽ വേഗത്തിൽ പുരോഗമിക്കുകയാണ്. വരുന്ന സെപ്റ്റംബർ മുതൽ അടുത്ത സ്കൂൾ വർഷം തുടങ്ങാനിരിക്കേ രാജ്യത്തെ വിദ്യാഭ്യാസരംഗവും കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങിപ്പോകാൻ കുട്ടികളിലെ വാക്സിനേഷനിലൂടെ കഴിയും.
സ്കൂളിലടക്കമുള്ള കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കാനും സാധ്യമാകും. രാജ്യത്ത് മേയ് 28 മുതൽ കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കുകയാണ്. അന്നുമുതൽ സ്കൂളുകൾ 30 ശതമാനം ശേഷിയിൽ െബ്ലൻഡഡ് പാഠ്യരീതിയിൽ പ്രവർത്തനം പുനരാരംഭിക്കും.അടുത്ത ഘട്ടത്തിൽ 50 ശതമാനം ശേഷിയിലും സ്കൂളുകൾക്ക് പ്രവർത്തിക്കാം. സ്കൂൾ അധ്യാപകർക്കും ജീവനക്കാർക്കും നേരത്തേ തന്നെ വാക്സിൻ നിർബന്ധമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.