12–15 പ്രായക്കാർക്കും ഫൈസർ വാക്സിൻ നൽകും
text_fieldsദോഹ: 12 നും 15 നും ഇടയിൽ പ്രായമുള്ളവർക്ക് ഫൈസർ വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിയിക്കപ്പെട്ടതിനാൽ ഈ പ്രായക്കാർക്ക് ഖത്തറിലും ഉടൻ വാക്സിൻ നൽകും. കോവിഡ് 19 ദേശീയ പദ്ധതി അധ്യക്ഷനും ഹമദ് മെഡിക്കൽ കോർപറേഷൻ സാംക്രമികാരോഗ്യവിഭാഗം തലവനുമായ ഡോ. അബ്ദുല്ലത്തീഫ് അൽ ഖാൽ അറിയിച്ചതാണ് ഇക്കാര്യം. നിലവിൽ രാജ്യത്ത് ഫൈസർ, മൊഡേണ വാക്സിനുകളാണ് എല്ലാവർക്കും സൗജന്യമായി നൽകുന്നത്. ഫൈസർ 16നും അതിന് മുകളിലും പ്രായമുള്ളവർക്കും മൊഡേണ 18 നും അതിനുമുകളിലും പ്രായമുള്ളവർക്കുമാണ് നൽകുന്നത്.
രാജ്യത്ത് വാക്സിനുകൾ കോവിഡിനെതിരെ മികച്ച പ്രതിരോധം നൽകുന്നുെണ്ടന്ന് കൃത്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. കുട്ടികൾക്കുകൂടി വാക്സിൻ നൽകുകയാണെങ്കിൽ രോഗത്തിൽനിന്ന് അവരെ സംരക്ഷിക്കുക മാത്രമല്ല വിദ്യാഭ്യാസരംഗത്തെ അന്തരീക്ഷം കൂടുതൽ എളുപ്പമാക്കുകയും ചെയ്യാം. സ്കൂളുകളിൽ നിലവിലുള്ള നിയന്ത്രണങ്ങൾ കൂടുതൽ ഒഴിവാക്കപ്പെടുകയും പഴയ സാഹചര്യത്തിലേക്ക് കാര്യങ്ങൾ മാറുകയും ചെയ്യും. സാമൂഹികകാര്യങ്ങളിൽ കുട്ടികൾക്ക് കൂടുതൽ സ്വാതന്ത്ര്യവും കൂടുതൽ പ്രവർത്തനങ്ങളിൽ മറ്റുള്ളവരുമായി ഒരുമിക്കാൻ സാധ്യമാവുകയും ചെയ്യും. നിലവിൽ കുട്ടികൾക്ക് മാളുകളിലടക്കം പ്രവേശനമില്ല. ഈ സ്ഥിതി അവർക്ക് വാക്സിൻ ലഭ്യമാകുന്നതോടെ മാറും.
കോവിഡ് വാക്സിെൻറ ഫലപ്രാപ്തി ആറുമാസത്തിലധികം നീണ്ടുനിൽക്കുന്നതായി ആഗോളതലത്തിൽ െതളിവുകളുണ്ട്. ഇത് ലോകത്തെ സംബന്ധിച്ചിടേത്താളം കൂടുതൽ ൈധര്യം നൽകുന്നതും പ്രചോദനം നൽകുന്നതുമാണ്. ഇതടക്കമുള്ള കാര്യങ്ങൾ മുൻനിർത്തിയാണ് ഖത്തറിൽ വാക്സിൻ എടുത്തവർക്ക് കൂടുതൽ ഇളവുകൾ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
12നും 15നും ഇടയിൽ പ്രയമുള്ളവരിൽ നടത്തിയ പരീക്ഷണങ്ങളിൽ ഫൈസർ വാക്സിൻ ഈ പ്രായക്കാർക്ക് കോവിഡിൽനിന്ന് പ്രതിരോധം നൽകുന്നുെണ്ടന്നും വാക്സിൻ സുരക്ഷിതമാണെന്നും തെളിഞ്ഞിട്ടുണ്ട്. അമേരിക്കയിൽ ഈ പ്രായക്കാർക്ക് വാക്സിൻ നൽകാൻ യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകാരം നൽകിയിട്ടുമുണ്ട്.
ഖത്തറിൽ കോവിഡ് രോഗികൾ കുറഞ്ഞുവരുകയാണ്. ഇതിനാൽ മേയ് 28 മുതൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകും.കോവിഡ് സാഹചര്യം മോശമായതിനാൽ അടച്ചിട്ട സ്കൂളുകൾ മേയ് 28 മുതൽ പുനരാരംഭിക്കുന്നുമുണ്ട്. നേരിട്ടുള്ള ക്ലാസ് റൂം പഠനം, ഓൺലൈൻ പഠനം എന്നിവ സമന്വയിപ്പിച്ചുള്ള െബ്ലൻഡഡ് അധ്യയന രീതിയായിരിക്കും തുടരുക.
ആകെ ശേഷിയുടെ 30 ശതമാനത്തിൽ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. രണ്ടാംഘട്ട നിയന്ത്രണം നീക്കൽ ജൂലൈ ഒമ്പതുമുതലാണ് തുടങ്ങുക.ഈ ഘട്ടത്തിൽ സ്കൂളുകൾക്ക് 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. അധ്യാപകർക്കും ജീവനക്കാർക്കും നേരത്തേ തന്നെ വാക്സിൻ നിർബന്ധമാക്കിയതാണ്.നഴ്സറികൾ, ചൈൽഡ്കെയർ കേന്ദ്രങ്ങൾ എന്നിവക്കും മേയ് 28 മുതൽ 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. എന്നാൽ, എല്ലാ ജീവനക്കാരും വാക്സിൻ സ്വീകരിച്ചവരാകണം. രണ്ടംഘട്ടത്തിൽ ഇവക്ക് 30 ശതമാനം ശേഷിയിലും മൂന്നാംഘട്ടത്തിൽ 50 ശതമാനം ശേഷിയിലും പ്രവർത്തിക്കാം.
ഭിന്നശേഷിക്കാരായവർക്കുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 1:5 അനുപാദത്തിൽ ആണ് ക്ലാസുകൾ വേണ്ടത്. അധ്യാപകരടക്കമുള്ള എല്ലാ ജീവനക്കാരും വാക്സിൻ സ്വീകരിച്ചവരാകണം. ട്യൂഷൻ സെൻററുകൾ, കമ്പ്യൂട്ടർ പരിശീലനകേന്ദ്രങ്ങൾ തുടങ്ങിയവക്ക് ആദ്യഘട്ടത്തിലും രണ്ടാംഘട്ടത്തിലും 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. മൂന്നാംഘട്ടത്തിൽ 50 ശതമാനം ശേഷിയിലും പ്രവർത്തിക്കാം. എന്നാൽ, എല്ലാ പരിശീലകരും ജീവനക്കാരും വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചവർ ആയിരിക്കണം.
ഖത്തറിൽ കോവിഡ് രോഗികൾ കുറഞ്ഞുവരാനുള്ള പ്രധാനകാരണം വാക്സിേനഷൻ നടപടികളാണ്. 12നും 15നും ഇടയിൽ പ്രയമുള്ളവർക്ക് കൂടി വാക്സിൻ നൽകുന്നതോടെ ഇക്കാര്യത്തിൽ കൂടുതൽ നേട്ടമുണ്ടാക്കാൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.