ഹാട്രിക് ക്യാമ്പുമായി ഫാർമസിസ്റ്റ് അസോസിയേഷൻ
text_fieldsദോഹ: രണ്ടു മാസത്തിനുള്ളിൽ മൂന്നാമത് മെഡിക്കൽ ക്യാമ്പിലൂടെ നൂറുകണക്കിന് പേർക്ക് ആശ്വാസം പകർന്ന് ഖത്തർ ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ. സംസ്കൃതി ഖത്തർ, കിംസ് മെഡിക്കൽ സെൻറർ എന്നിവരുമായി ചേർന്ന് മെഷാഫിലെ അലീവിയ മെഡിക്കൽ സെന്ററിൽ സംഘടിപ്പിച്ച ക്യാമ്പിൽ 350ഓളം പേർ പങ്കെടുത്തു.
ക്യാമ്പിനൊപ്പം സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിച്ചു. സംസ്കൃതി ഖത്തർ മിസഇദ് യൂനിറ്റ് പ്രസിഡൻറ് ബിജു പി. മംഗലം അധ്യക്ഷം വഹിച്ചു. ചിന്തുരാജ് സ്വാഗതം പറഞ്ഞു. ഐ.സി.ബി.എഫ് പ്രസിഡൻറ് ഷാനവാസ് ബാവ ഉദ്ഘാടനം നിർവഹിച്ചു. ലോക കേരള സഭാംഗവും പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറുമായ ഇ.എം. സുധീർ, ഫാർമസിസ്റ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി സുഹൈൽ കൊന്നക്കാട്ടിന് ഉപഹാരം സമ്മാനിച്ചു.
കഴിഞ്ഞ രണ്ടു മാസക്കാലയളവിനുള്ളിൽ ഫാർമസിസ്റ്റ് അസോസിയേഷൻ ഭാഗമാവുന്ന മൂന്നാമത്തെ മെഡിക്കൽ ക്യാമ്പായിരുന്നു ഇത്. സംസ്കൃതി വനിതാവേദി പ്രസിഡൻറ് പ്രതിഭ രതീഷ്, വൈസ് പ്രസിഡൻറ് ബിന്ദു പ്രദീപ് എന്നിവർ ആശംസ നേർന്നു. കൺവീനർ ബിനോയ് എബ്രഹാം നന്ദിയും പറഞ്ഞു.
ജൂൺ ഒമ്പതിന് ഉമ്മുൽ സനീം ഹെൽത്ത് സെന്ററിൽ സി.ഐ.സി ഖത്തർ സംഘടിപ്പിച്ച ഏഷ്യൻ മെഡിക്കൽ ക്യാമ്പിലും ജൂൺ 23ന് ഐ.സി.ബി.എഫ് സംഘടിപ്പിച്ച ക്യാമ്പിലും ഫാർമസിസ്റ്റ് അസോസിയേഷൻ ഭാഗമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.