പി.എച്ച്.സി.സി ആശുപത്രികളിൽ അടിയന്തരമല്ലാത്ത പരിശോധനകൾ ഓൺലൈനിൽ മാത്രം
text_fieldsദോഹ: പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (പി.എച്ച്.സി.സി) തങ്ങളുടെ ആശുപത്രികളിലെ അടിയന്തരമല്ലാത്ത എല്ലാ പരിശോധനകളും ഓൺലൈനിലൂടെയാക്കി. എന്നാൽ, അവശ്യ പരിശോധനകൾക്ക് നേരിട്ട് ഡോക്ടറെ കാണാനുമാകും.
നിശ്ചിതശതമാനം രോഗികൾക്ക് മാത്രമായി ഇത് നിജപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 14 മുതൽ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഇത്തരത്തിലാണ് സേവനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. രാജ്യത്ത് കോവിഡ് രോഗികൾ കൂടിവരുന്ന പശ്ചാത്തലത്തിലാണ് പുതിയ ക്രമീകരണങ്ങൾ. ഇതിനെ തുടർന്ന് അടിയന്തരമല്ലാത്ത, ഓൺലൈൻ ചികിത്സ സാധ്യമാകുന്ന വിവിധ സേവനങ്ങളുടെ പട്ടികയും പി.എച്ച്.സി.സി പുറത്തുവിട്ടിട്ടുണ്ട്.
ഇൗ ഗണത്തിൽ പെടുന്ന പരിശോധനകൾക്കായി നേരത്തേ ബുക്കിങ് ലഭിച്ചവയും ഓൺലൈനിലേക്ക് മാറും. നേരത്തേ അപ്പോയിൻറ്മെൻറ് എടുത്തവർക്ക് ആശുപത്രികളിൽ നിന്ന് ഓൺലൈൻ ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങൾ പറഞ്ഞുള്ള ഫോൺകാൾ വരുമെന്നും അധികൃതർ അറിയിച്ചു. എല്ലാ പി.എച്ച്.സി.സി ആശുപത്രികളിലും കോവിഡ് പരിശോധനക്ക് സൗകര്യമുണ്ട്. ആശുപത്രികളിൽ എത്തുന്ന എല്ലാവരും മാസ്ക് ധരിക്കണം. ഇഹ്തിറാസ് ആപ്പിലെ പച്ച സ്റ്റാറ്റസ് കാണിക്കുകയും വേണം. എല്ലാവർക്കും ശരീരതാപനില പരിശോധന നടത്തും.
ലഭിക്കുന്ന ഓൺലൈൻ സേവനങ്ങൾ
ജെറിയാട്രിക് മെമ്മറി ക്ലിനിക്, ഫിസിയോതെറപ്പി, വെൽ വുമൻ, കാൻസർ സ്ക്രീനിങ്, മൈനർ െപ്രാസീജിയറുകൾ, പുകവലി നിർത്തൽ ചികിത്സ, അഡോളസൻറ് െഹൽത്ത്, സ്മാർട്ട് ക്ലിനിക്സ്, വെൽനസ് സർവിസസ്, ഡെൻറൽ സ്ക്രീനിങ്, െഹൽത്ത് എജുക്കേഷൻ, ഫാമിലി പ്ലാനിങ്, എൻ.സി.ഡി, ഡെർമറ്റോളജി, ഇ.എൻ.ടി, ഒഫ്താൽമോളജി, ഒപ്റ്റോമെട്രി, ഓഡിേയാളജി, ജനറൽ പീഡിയാട്രിക്, ഇൻറഗ്രേറ്റഡ് സൈക്യാട്രി, സപ്പോർട്ട് ക്ലിനിക്, കാർഡിയോളജി, ഡെൻറൽ ജനറൽ, എം.സി.എച്ച്, ഡയറ്റീഷ്യൻ, സി.ഡി.സി.
ഡോക്ടറുടെ നേരിട്ടുള്ള പരിശോധന ലഭിക്കുന്ന വിഭാഗങ്ങൾ
ഫാമിലി മെഡിസിൻ ഫേസ് ടു ഫേസ്, ഡെൻറൽ ഫേസ് ടു ഫേസ്, വെൽ ബേബി, പ്രീ മാരിറ്റൽ, അൾട്രാ സൗണ്ട് (obs/gynae) ആൻഡ് അബ്ഡോമിനൽ, വാക്ക് ഇൻ ഫോർ ഡെൻറൽ, വാക് ഇൻ ഫോർ എഫ്.എം.എം, അർജൻറ് കെയർ, മെഡിക്കൽ കമീഷൻ, ഹോം കെയർ സർവിസ് (ഈ സേവനങ്ങൾ നിശ്ചിത എണ്ണം രോഗികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്).
രണ്ട് ആശുപത്രികൾ കോവിഡ് കേന്ദ്രങ്ങൾ
രാജ്യത്തെ രണ്ട് പി.എച്ച്.സി.സി ആശുപത്രികൾ കോവിഡ് രോഗികൾക്കായുള്ള ടെസ്റ്റ് ആൻഡ് ഹോൾഡ് കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്. റൗദത്ത് അൽ ഖയ്ൽ, ഉംസലാൽ എന്നീ ഹെൽത്ത്സെൻററുകളാണിവ.
കോവിഡിെൻറ ചെറിയ ലക്ഷണങ്ങളുള്ളവർ ആദ്യം 16000 എന്ന ഹോട്ട്ലൈൻ നമ്പറിൽ വിളിക്കണം. ശേഷം ഏതെങ്കിലും ഒരു ഹെൽത്ത് സെൻററിലേക്ക് അവരെ പരിശോധനക്കായി അയക്കും. ഇവിടെനിന്ന് അവരുടെ സാമ്പ്ളുകൾ ശേഖരിക്കും. ഫലം വരുന്നതുവരെ ഈ രണ്ട് ആശുപത്രികളിലും അവരെ സമ്പർക്കവിലക്കിലാക്കും. സംശയമുള്ളവർക്കായി എല്ലാ പി.എച്ച്.സി.സി ആശുപത്രികളിലും കോവിഡ് പരിശോധനക്ക് സൗകര്യമുണ്ട്. എന്നാൽ, റൗദത്ത് അൽ ഖയ്ൽ, ഉംസലാൽ എന്നിവിടങ്ങളിലാണ് ഐസൊലേഷൻ കേന്ദ്രങ്ങൾ ഉള്ളതും കോവിഡിനായി മാത്രം സൗകര്യമുള്ളതും.
ഹമദ് ഔട്ട്േപഷ്യൻറ് ക്ലിനിക്കുകളിലും ഓൺലൈൻ പരിശോധന മാത്രം
ഫെബ്രുവരി 10 മുതൽ ഹമദ് മെഡിക്കൽ കോർപറേഷെൻറ എല്ലാ ആശുപത്രികളിലും ഔട്ട്േപഷ്യൻറ് ക്ലിനിക്കുകളിൽ ഡോക്ടർമാരുടെ പരിശോധന ടെലിഫോണിലൂടെ മാത്രമായാണ് നൽകുന്നത്. രാജ്യത്ത് കോവിഡ് രോഗികൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണിത്. ഡോക്ടർമാരുെട അപ്പോയിൻറ്മെൻറുകൾക്കായി ആരും നേരിട്ട് ആശുപതികളിൽ എത്തരുത്. പുതിയ ക്രമീകരണത്തിൽ ഡോക്ടർ രോഗിയുമായി ടെലിഫോണിൽ സംസാരിച്ചാണ് ചികിത്സ നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.