ആരോഗ്യ കേന്ദ്രങ്ങളിൽ സുസ്ഥിര രീതികളുമായി പി.എച്ച്.സി.സി
text_fieldsദോഹ: ആഗോള പ്രവണതകൾക്കനുസൃതമായി കൂടുതൽ സുസ്ഥിര പ്രവർത്തന രീതിയിലേക്ക് മാറാൻ ഖത്തർ പ്രാഥമികാരോഗ്യ പരിരക്ഷ കോർപറേഷനും (പി.എച്ച്.സി.സി) തയാറെടുക്കുന്നു. ഹെൽത് സെന്ററുകളുടെ രൂപകൽപനയിലും പ്രവർത്തനത്തിലും പരിസ്ഥിതി സംവേദനക്ഷമതയുള്ള ഹരിത ആശയങ്ങൾ ഉൾപ്പെടുത്തി സുസ്ഥിര ആരോഗ്യ സംരക്ഷണത്തിലേക്കുള്ള മാറ്റം പി.എച്ച്.സി.സിയുടെ പ്രധാന മുൻഗണന വിഷയമായി മാറിക്കഴിഞ്ഞു.
പരിസ്ഥിതി സൗഹൃദവും ഊർജ കാര്യക്ഷമതയും കുറഞ്ഞ കാർബണും ആരോഗ്യ കേന്ദ്രങ്ങൾ സ്വീകരിക്കുന്നതിലൂടെ സുസ്ഥിരതശീലം, പരിസ്ഥിതി അവബോധം, സമൂഹവുമായുള്ള സുതാര്യത, സമഗ്രത എന്നിവയുടെ പ്രഭവകേന്ദ്രമായി അവ മാറുമെന്ന് പി.എച്ച്.സി.സി ഫെസിലിറ്റീസ് ആൻഡ് എൻജിനീയറിങ് എക്സിക്യൂട്ടിവ് ഡയറക്ടർ നിക്കി ജോർജിയോ പറഞ്ഞു.
ഊർജക്ഷമത ഉൾപ്പെടെയുള്ളവയുടെ പ്രതിബദ്ധതയിൽ പി.എച്ച്.സി.സി ഗൾഫ് ഓർഗനൈസേഷൻ ഫോർ റിസർച് ആൻഡ് ഡെവലപ്മെന്റുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. അതോടൊപ്പം ജല, ഊർജ ഉപഭോഗം, മാലിന്യ സംസ്കരണം, പാരിസ്ഥിതിക നയം, അകത്തെ വായുവിന്റെ ഗുണനിലവാരം എന്നിവയുടെ കാര്യത്തിൽ ജി.എസ്.എ.എസ് ഓപറേഷൻ സർട്ടിഫിക്കറ്റ് എന്ന സുപ്രധാന നാഴികക്കല്ലും കോർപറേഷൻ സ്വന്തമാക്കി.
ആരോഗ്യ കേന്ദ്രങ്ങളുടെ സൗകര്യങ്ങളുടെ പ്രവർത്തന രീതിയിലെ സുസ്ഥിരതയെ വിലയിരുത്തിയാണ് ഈ അംഗീകാരം നൽകുന്നത്. ഏറ്റവും പുതിയ ആരോഗ്യകേന്ദ്രങ്ങളിലെ ക്ലിനിക്കുകളിലെ വെളിച്ചം മങ്ങുന്നത് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ഉള്ള കുട്ടികൾക്കായുള്ള സെൻസറി ഫ്രണ്ട്ലി തത്ത്വങ്ങൾക്കും പി.എച്ച്.സി.സിയുടെ സംവേദനക്ഷമതക്കും ഗുണകരമാണ്.
ജി.എസ്.എ.എസിന്റെ ഡിസൈൻ ആൻഡ് ബിൽഡ് സർട്ടിഫിക്കറ്റ് നേടിയ 16 കേന്ദ്രങ്ങളാണ് പി.എച്ച്.സി.സിക്കുള്ളത്. കാർബൺ പുറന്തള്ളുന്നത് കുറക്കുന്നതിനും ഒപ്ടിമൽ ഡേ ലൈറ്റ്, ശീതീകരണ ആവശ്യം കുറക്കുക, സമീകൃത സന്തുലിത വായുസഞ്ചാരം, ഊർജസംരക്ഷണം നൽകുന്ന എൽ.ഇ.ഡി, സൗരോർജം, ജലസംരക്ഷണം എന്നിവക്ക് സംഭാവന നൽകുന്നതിന് ഇതേറെ സഹായിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.