ഖത്തറിൽനിന്നുള്ള ഹാജിമാർ തിരിച്ചെത്തിത്തുടങ്ങി
text_fieldsദോഹ: ഹജ്ജ് കർമങ്ങൾ സുഗമമായി നിർവഹിച്ച് ഖത്തറിൽനിന്നുള്ള തീർഥാടകർ തിരിച്ചുവന്നുതുടങ്ങി. ആദ്യസംഘം ബുധനാഴ്ച ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങി. ഖത്തർ ഹജ്ജ് മിഷന്റെ നേതൃത്വത്തിൽ അവരെ ഊഷ്മളമായി സ്വീകരിച്ചു. ഔഖാഫ് നേതൃത്വത്തിലുള്ള ഖത്തരി ഹജ്ജ് മിഷൻ സൗദിയിലെ എല്ലാ പുണ്യസ്ഥലങ്ങളിലും ഖത്തറിൽനിന്നുള്ള തീർഥാടകർക്ക് സഹായത്തിനും മികച്ച സേവനം നൽകാനും സജ്ജമായിരുന്നു. മെഡിക്കൽ സർവിസസ് യൂനിറ്റിലെ ആരോഗ്യ ജീവനക്കാരും തീർഥാടകരെ അനുഗമിച്ചിരുന്നു. ജലദോഷം, ചുമ, ഉയർന്ന താപനില മൂലമുള്ള പ്രശ്നങ്ങൾ തുടങ്ങിയവയാണ് കാര്യമായി പരിചരിക്കേണ്ടിവന്നത്. അടിയന്തരവും ഗുരുതരവുമായ ഒറ്റപ്പെട്ട കേസുകൾ മിന ആശുപത്രിയിലേക്ക് മാറ്റിയതായി ഖത്തർ ഹജ്ജ് മിഷനിലെ മെഡിക്കൽ സർവിസസ് യൂനിറ്റ് ഡെപ്യൂട്ടി ഹെഡ് മിശ്അൽ അബ്ദുല്ല അൽ മുസൈഫിരി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.