പിറവി ആഘോഷവും ഉമ്മൻ ചാണ്ടി പുരസ്കാര സമർപ്പണവും
text_fieldsദോഹ: പത്തനംതിട്ട ജില്ലയിൽനിന്നുള്ള പ്രവാസികളുടെ ജീവകാരുണ്യ കൂട്ടായ്മയായ ‘തണൽ’ നേതൃത്വത്തിൽ പിറവി ആഘോഷ പരിപാടികളും പ്രഥമ ഉമ്മൻ ചാണ്ടി പുരസ്കാര സമ്മാനവും നടന്നു. അബൂഹമൂറിലെ ഐ.സി.സി അശോക ഹാളിൽ നടന്ന ആഘോഷങ്ങൾ പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു. ഖത്തറിലെ ആതുരസേവന പൊതുപ്രവർത്തന രംഗത്തെ മികച്ച സംഭാവനകൾക്ക് അബ്ദുൽ സലാം, ഖത്തറിലെ മലയാളി സംരംഭക ഷീല ഫിലിപ്പോസ്, പൊതുപ്രവർത്തന രംഗത്തെ മികവിന് ഹനീഫ് ചാവക്കാട് എന്നിവർക്ക് ഉമ്മൻ ചാണ്ടി പുരസ്കാരങ്ങൾ സമ്മാനിച്ചു.
പൊതുപ്രവർത്തനത്തിനുള്ള തണൽ എക്സലൻസി അവാർഡിന് ഖത്തർ കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മിറ്റി അർഹരായി. ജനറൽ കൺവീനർ ജെറ്റി ജോർജ് സ്വാഗതം പറഞ്ഞു. കൺവീനർ സണ്ണി സാമുവേൽ അധ്യക്ഷത വഹിച്ചു.
തണൽ പത്തനംതിട്ടയുടെ ജനറൽ റിപ്പോർട്ട് ജനറൽ സെക്രട്ടറി സിബു എബ്രഹാം, തണലിന്റെ പ്രസിഡന്റും പിറവി കൺവീനറുമായ റോൻസി മത്തായി എന്നിവർ സംസാരിച്ചു. തണൽ യൂത്ത് വിങ് പ്രസിഡന്റ് അലൻ മാത്യു തോമസ് നന്ദി പറഞ്ഞു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.എസ്.സി അഡ്വൈസറി കൗൺസിൽ ചെയർമാൻ ഡോ. മോഹൻ തോമസ്, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, ഐ.സി.സി അംഗം എബ്രഹാം കെ. ജോസഫ്, കെ.വി. ബോബൻ, ഇൻകാസ് പാട്രൺ മുഹമ്മദ് ഷാനവാസ്, ഇൻകാസ് പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, ജനറൽ സെക്രട്ടറി ബഷീർ തൂവാരിക്കൽ, ഈപ്പൻ തോമസ് എന്നിവർ ആശംസകള്‍ അർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.