രക്തസാക്ഷിയുടെ മേല്‍ വട്ടമിട്ടു പറക്കുന്ന പാര്‍ട്ടിയാണ് സി.പി.എമ്മെന്ന് പി.കെ. ഫിറോസ്
text_fieldsദോഹ: രക്തസാക്ഷിയുടെ മേല്‍ വട്ടമിട്ടു പറക്കുന്ന കേരളത്തിലെ രാഷ്ട്രീയപ്പാര്‍ട്ടിയുടെ പേരാണ് സി.പി.എം എന്ന് യൂത്ത്ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി.കെ. ഫിറോസ്. മുന്‍കാല ലീഗ് നേതാക്കളെ ഓര്‍ത്തെടുക്കാനായി നാദാപുരം നിയോജക മണ്ഡലം കെ.എം.സി.സി നടത്തുന്ന ‘പ്രഭ പരത്തിയ പ്രകാശഗോപുരങ്ങള്‍’ അനുസ്മരണ സംഗമങ്ങളുടെ ഉദ്ഘാടനം തൂണേരി പഞ്ചായത്ത് കെ.എം.സി.സി നേതൃത്വത്തില്‍ തുമാമ കെ.എം.സി.സി ഹാളില്‍ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി പ്രവര്‍ത്തകര്‍ രക്തസാക്ഷികളാകാന്‍ സ്വപ്നം കണ്ട് നടക്കുന്നവരായി സി.പി.എം നേതാക്കള്‍ മാറിയിരിക്കുന്നു. എറണാകുളത്തെ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പിരിച്ചത് മൂന്നു കോടി പത്തുലക്ഷം രൂപയാണ്. 65 ലക്ഷം മാത്രമാണ് കുടുംബത്തിനും അല്ലാതെയുമായി ചെലവഴിച്ചത്.
ബാക്കി രണ്ടരക്കോടി എന്തുചെയ്തു എന്ന് പൊതുജന സമക്ഷം അറിയിക്കാന്‍ സി.പി.എമ്മിനെ വെല്ലുവിളിക്കുകയാണ്. മറ്റൊരു സി.പി.എം പ്രവര്‍ത്തകനായ ധീരജ് കൊല്ലപ്പെട്ട ശേഷം ആ കുടുംബത്തിനുവേണ്ടി പിരിച്ചത് 1.58 കോടി. കുടുംബത്തിന് കൊടുത്തത് 60 ലക്ഷത്തോളം രൂപ. ബാക്കി ഒരു കോടിയോളം രൂപ എവിടെയെന്ന് പാര്‍ട്ടി വ്യക്തമാക്കേണ്ടതുണ്ട് -പി.കെ ഫിറോസ് ആവശ്യപ്പെട്ടു.
തൂണേരി പഞ്ചായത്ത് കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് ജാഫര്‍ ഇ.കെ അധ്യക്ഷത വഹിച്ചു. ഖത്തര്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോ. സമദ് ഉദ്ഘാടനം ചെയ്തു. പ്രാദേശിക നേതാക്കളെയും പ്രധാന പ്രവര്‍ത്തകരെയും അനുസ്മരിച്ച് മാധ്യമപ്രവര്ത്തകന് അശ്റഫ് തൂണേരി സംസാരിച്ചു. പി.വി. മുഹമ്മദ് മൗലവി പ്രാർഥന നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് ഉബൈദ് സി.കെ കാമ്പയിന് വിശദീകരിച്ചു.
പി.കെ. ഫിറോസ്, ഓള്‍ഇന്ത്യ കെ.എം.സി.സി പ്രസിഡന്റ് നൗഷാദ് ബാംഗ്ലൂര്‍ എന്നിവര്‍ക്ക് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ടി.കെ. ബഷീര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ലത്തീഫ് വാണിമേല്‍ ഉപഹാര സമര്‍പ്പണം നിർവഹിച്ചു. തുണേരി പഞ്ചായത്ത് കെ.എം.സി.സിയുടെ മുഹമ്മദ് അസ്ലം വെളിച്ചം കാരുണ്യ പദ്ധതിയുടെ ലോഗോ പ്രകാശനം പി.കെ. ഫിറോസ് നിര്‍വഹിച്ചു. തുണേരി പഞ്ചായത്ത് കെ.എം.സി.സി ഖാഇദേ മില്ലത്ത് സെന്റര്‍ ഫണ്ട് കൈമാറ്റവും ചടങ്ങില്‍ നടന്നു.
ജില്ല ജനറല്‍ സെക്രട്ടറി അതീഖുര്റഹ്മാന് ആശംസ നേര്‍ന്നു. സലീം നാലകത്ത്, പി.എസ്.എം ഹുസൈന്, റഹീം പാക്കഞ്ഞി, അബ്ദുന്നാസര്‍ നാച്ചി, ഫൈസല്‍ മാസ്റ്റര്‍, ഷരീഫ് കൊടുവള്ളി, അജ്മല്‍ തെങ്ങലക്കണ്ടി, കെ.കെ. ബഷീര്‍, മുജീബ് ദേവര്‍കോവില്‍, സൈഫുദ്ദീന് കാവിലുംപാറ, അസ്കര്‍ തൂണേരി തുടങ്ങിയവര്‍ സംബന്ധിച്ചു. തൂണേരി പഞ്ചായത്ത് ജനറല്‍സെക്രട്ടറി ശുഹൈബ് മഠത്തില്‍ സ്വാഗതവും ട്രഷറര്‍ നൗഷാദ് കെ.ടി.കെ നന്ദിയും പറഞ്ഞു. റാസിഖ് എടക്കാട് ഖുര്‍ആന്‍ പാരായണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.