പാർക്കുകളിലെ കളിസ്ഥലങ്ങൾ തുറന്നു
text_fieldsദോഹ: കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതി െൻറ ഭാഗമായി രാജ്യത്തെ പൊതു പാർക്കുകളിലെ കളിസ്ഥലങ്ങൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.നിയന്ത്രണങ്ങൾ നീക്കുന്നതി െൻറ മൂന്നാം ഘട്ടത്തിലാണ് പാർക്കുകളിലെ കളിസ്ഥലങ്ങൾ തുറന്നിരിക്കുന്നത്.പാർക്കുകളിലെത്തുന്ന ചെറുസംഘങ്ങൾക്ക് കളിസ്ഥലങ്ങളിൽ മത്സരങ്ങളിൽ പങ്കെടുക്കാമെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം ട്വീറ്റ് ചെയ്തു.കോവിഡ് മുൻകരുതലുകൾ സ്വീകരിച്ചുകൊണ്ട് ഒരേസമയം 10 പേരെ മാത്രമേ കളിസ്ഥലങ്ങളിൽ അനുവദിക്കുകയുള്ളൂ.
കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതി െൻറ ആദ്യഘട്ടത്തിൽതന്നെ രാജ്യത്തെ ചില പൊതു പാർക്കുകൾ സന്ദർശകർക്കായി തുറന്നിരുന്നെങ്കിലും കളിസ്ഥലങ്ങളും ഗ്രൗണ്ടുകളും കുട്ടികളുടെ പ്ലേ ഏരിയകളും അടഞ്ഞുതന്നെയായിരുന്നു.നിശ്ചയിച്ചതിലും നേരത്തേ ജൂലൈ 28ന് മൂന്നാം ഘട്ടം ആരംഭിച്ചതോടെയാണ് പാർക്കുകൾക്കുള്ളിലെ കളിസ്ഥലങ്ങളും തുറന്നിരിക്കുന്നത്.ഷോപ്പിങ് മാൾ, ജിംനേഷ്യങ്ങൾ, സലൂണുകൾ തുടങ്ങിയവയെല്ലാം പരിമിതമായി മൂന്നാംഘട്ടത്തിൽ തുറന്നിരുന്നു. ഖത്തർ ഐ.ഡിയുള്ളവർക്ക് നിബന്ധനകളോടെ മടങ്ങിയെത്താൻ ഖത്തർ ഭരണകൂടം അനുമതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.