കവി അബ്ദുല്ല അബ്ദുൽ കരീം നിര്യാതനായി
text_fieldsഅബ്ദുല്ല അബ്ദുൽ കരീം അല്‍ ഹമ്മദി
ദോഹ: പ്രശസ്ത അറബ് കവി അബ്ദുല്ല അബ്ദുൽ കരീം അല്‍ ഹമ്മദി അന്തരിച്ചു. 71 വയസ്സായിരുന്നു. ദീര്‍ഘനാളായി രോഗബാധിതനായിരുന്നു. പഴയ അല്‍ ഗാനിമിലാണ് താമസിച്ചിരുന്നത്.
42 വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയ അല്ലാഹ് യാ ഉംറി ഖത്തര്‍’എന്ന കവിതയിലൂടെ പുതിയതും പഴയതുമായ തലമുറയിലെ ജനകീയ കവിയായി ശ്രദ്ധ നേടിയിരുന്നു. ഇന്നും ഖത്തര്‍ ദേശീയ ദിനം ഉള്‍പ്പെടെയുള്ള ആഘോഷങ്ങളില്‍ ഇദ്ദേഹത്തിന്റെ കവിത പുതു തലമുറ ചൊല്ലുന്നത് കേള്‍ക്കാം.
അബ്ദുല്ല അബ്ദുൽ കരീമിന്റെ നിര്യാണത്തിനു പിറകെ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ ഇദ്ദേഹത്തിന്റെ രചനകൾ പങ്കുവെച്ച് ആദരാഞ്ജലി അർപ്പിക്കുന്നത്. മാധ്യമപ്രവർത്തകൻ, ഗാനരചയിതാവ് എന്ന നിലയിലും ശ്രദ്ധേയനായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.