പൂനൂർ കാർണിവൽ സമാപിച്ചു
text_fieldsദോഹ: കോഴിക്കോട് പൂനൂർ പ്രദേശത്തുകാരുടെ കൂട്ടായ്മയായ പാസ് ഖത്തർ സംഘടിപ്പിച്ച പൂനൂർ കർണിവൽ സമാപിച്ചു. സിമയിസ്മ ലിവാൻ റിസോർട്ടിൽ നടന്ന സംഗമം പി.എസ്. അയ്യൂബ് അലി ഉദ്ഘാടനം ചെയ്തു. പുതിയ കമ്മിറ്റിയുടെ പ്രഖ്യാപനം അഡ്വൈസറി ബോർഡ് ചെയർമാൻ പി.എസ്. അസ്ഹർ അലി നിർവഹിച്ചു. ഡോ. ജമാൽ ഞാറപ്പൊയിൽ, അബ്ദുൽ കരീം തുമ്പോണ, എ.കെ. ജബ്ബാർ മാസ്റ്റർ ആപ്പാടൻകണ്ടി എന്നിവർ ആശംസകൾ നേർന്നു.
സംരംഭകരായ ഡോ. വി.ഒ.ടി. അബ്ദുറഹിമാൻ, അബ്ദുൽ കരീം തുമ്പോണ, ഷബീർ ശംറാസ്, ഡോ. ജമാൽ ഞാറപ്പൊയിൽ, പി.എസ്. അസ്ഹർ അലി, മൻസിബ് ഇബ്രാഹിം എന്നിവർക്ക് പാസ് ബിസിനസ് എക്സലൻസി അവാർഡുകൾ സമ്മാനിച്ചു.
വഫ റഹ്മാന് എജുക്കേഷനൽ എക്സലൻസി അവാർഡും നൽകി. പ്രസിഡന്റ് ഷബീർ ശംറാസ്, ജനറൽ സെക്രട്ടറി കലാം അവേലം സെക്രട്ടറി ഷഫീഖ് ശംറാസ് എന്നിവർ സംസാരിച്ചു. ഷബീർ ശംറാസ്, ഡോ. ജമാൽ, അബ്ദുൽ കരീം തുമ്പോണ, ഡോ. ഹസൻ കുട്ടി, കാസിം ഹാജി കാന്തപുരം, സംഘാടക സമിതി അംഗങ്ങളായ കലാം അവേലം, ഷഫീഖ് ശംറാസ്, സി.പി. ഷംസീർ, അഫ്നാസ് ഉണ്ണികുളം, ജുനൈദ് ലാബ്, ആഷിഖ് ഹാഫില, മുബഷിർ എസ്റ്റേറ്റ് മുക്ക്, വി.എം. ഷഹ്സാദ്, വി.കെ. അർഷാദ്, ഗഫൂർ കോളിക്കൽ, ആരിഫ് കോളിക്കൽ, ജംഷി കോളിക്കൽ, എ.കെ. ജുനൈദ്, ശരീഫ് മടത്തുംപൊയിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.