ഉപരോധത്തിലെ നിയമലംഘനങ്ങൾ കേട്ട് ഫ്രാന്‍സിസ് മാർപാപ്പ
text_fieldsദോഹ: ദേശീയ മനുഷ്യാവകാശ കമ്മിറ്റി(എന്‍എച്ച്ആര്‍സി) ചെയര്മാന് ഡോ. അലി ബിന്‍ സുമൈഖ് അല്‍മര്‍റി വത്തിക്കാനിൽ പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി. ഖത്തറിനെതിരായ ഉപരോധത്തെത്തുടര്‍ന്ന് ഇരകളാക്കപ്പെട്ട ആയിരങ്ങളുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും പരാതികളും ഡോ. അല്‍മര്‍റി പോപ്പിനെ ധരിപ്പിച്ചു. ഉപരോധരാജ്യങ്ങളുടെ നിയമലംഘനങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ പോപ്പിെൻറ ഭാഗത്തുനിന്ന് ഇടപെടലുണ്ടാകണമെന്നും അടിയന്തരമായ മാനുഷിക നിലപാട് ഇക്കാര്യത്തിലുണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
മനുഷ്യാവകാശം സംബന്ധിച്ച ആഗോളപ്രഖ്യാപനത്തിെൻറ 70ാം വാര്‍ഷികാഘോഷത്തില്‍ പോപ്പ് ഫ്രാന്‍സിസ് നടത്തിയ പ്രസംഗത്തെ ഡോ. അല്‍മര്‍റി പ്രശംസിച്ചു. ഖത്തറിനെതിരായ ഉപരോധത്തിലെ ഏറ്റവും അപകടകരമായ ഘടകമെന്നത് ആയിരക്കണക്കിന് കുടുംബങ്ങള്‍ വേര്പെട്ടുവെന്നതാണ്. പോപ്പ് ഫ്രാന്‍സിസ് തെൻറ പ്രസംഗത്തില്‍ മുന്നറിയിപ്പ് നല്കിയ നിയമലംഘനങ്ങളില്പ്പെട്ടതാണ് കുടുംബങ്ങളുടെ വേര്‍പിരിയൽ. ഇരുപത് മാസത്തോളമായി തുടരുന്ന നീതിരഹിത ഉപരോധത്തെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് പഠനം പോലും നിഷേധിക്കുന്ന അവസ്ഥയാണ്.
ഈ രാജ്യങ്ങള്‍ സ്കൂളുകളില്‍ നിന്നും വിദ്യാര്‍ഥികളെ പുറത്താക്കി. പോപ്പ് ഫ്രാന്സിസിെൻറ യുഎഇ സന്ദര്‍ശനത്തിന് മുന്നോടിയായിക്കൂടിയാണ് കൂടിക്കാഴ്ച നടത്തിയത്. രാഷ്ട്രീയ പ്രതിസന്ധികള്‍ സാധാരണ ജനങ്ങളെ ബാധിക്കുന്നത് ഒഴിവാക്കണം. പ്രതിസന്ധിയുടെ ഉത്തരവാദിത്വത്തില്‍ നിന്നും ഉപരോധരാജ്യങ്ങള്‍ക്ക് ഒഴിഞ്ഞുമാറാനാകില്ല. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുകയും സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുകയും വേണം. ഖത്തറിനുമേല്‍ ചുമത്തപ്പെട്ട ഉപരോധത്തിെൻറ പ്രത്യാഘാതങ്ങള്‍ അദ്ദേഹം പോപ്പിനോട് വിശദീകരിച്ചു.
മേഖലയില്‍ സമാധാനം സാധ്യമാക്കുന്നതിന് അയൽരാജ്യത്തിന് നിശ്ചയദാര്‍ഢ്യമില്ല. ഖത്തറിനോട് അനുഭാവം പ്രകടിപ്പിക്കുന്നത് കുറ്റകരമാക്കിക്കൊണ്ടുള്ള നിയമത്തിന് അയൽരാജ്യങ്ങൾ അംഗീകാരം നല്കിയതും അൽമർറി ചൂണ്ടിക്കാട്ടി. ലോകത്തൊട്ടാകെ സമാധാനവും സുരക്ഷയും സ്ഥാപിക്കുന്നതിനായി പോപ്പ് നടത്തുന്ന ശ്രമങ്ങള്‍ക്ക് ഖത്തറിെൻറ പിന്തുണയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.