ഇന്നു മുതൽ ശക്തമായ പൊടിക്കാറ്റിന് സാധ്യത
text_fieldsദോഹ: ഇന്നു മുതൽ ശക്തമായ വടക്ക് പടിഞ്ഞാറൻ കാറ്റിന് സാധ്യതയെന്ന് ഖത്തർ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മൂന്ന് ദിവസത്തേക്ക് പൊടിക്കാറ്റിന് സാധ്യതയുള്ളതിനാൽ വാഹനങ്ങളുടെയും വീടുകളുടെയും ജാലകങ്ങൾ അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
മണിക്കൂറിൽ 22 കിലോമീറ്റർ മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുണ്ട്. തുറസ്സായ പ്രദേശങ്ങളിൽ ശക്തമായ തോതിൽ പൊടിപടലമുയരാൻ ഇത് കാരണമാകും. ചില പ്രദേശങ്ങളിൽ കാറ്റ് മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത പ്രാപിക്കാനിടയുണ്ട്. കാറ്റുമൂലം ഇന്ന് മുതൽ ശനിയാഴ്ച രാത്രി വരെ കടലിൽ ശക്തമായ തിരമാലക്ക് സാധ്യതയുണ്ട്. ഇക്കാലയളവിൽ സമുദ്രവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.