അമേരിക്കൻ ഹോസ്പിറ്റൽ ക്ലിനിക്സ്: പോസ്റ്റർ പ്രകാശനം ചെയ്തു
text_fieldsഅമേരിക്കൻ ഹോസ്പിറ്റൽ ക്ലിനിക്സിൽ നടന്ന ചടങ്ങിൽ സൗജന്യ പീഡിയാട്രിക് മെഡിക്കൽ
ക്യാമ്പിന്റെ പോസ്റ്റർ പ്രകാശനം ചെയ്യുന്നു
ദോഹ: അമേരിക്കൻ ഹോസ്പിറ്റൽ ക്ലിനിക്സ് ഹഗ് മെഡിക്കൽ സർവിസസുമായി ചേർന്ന് ഫെബ്രുവരി 21ന് സംഘടിപ്പിക്കുന്ന സൗജന്യ പീഡിയാട്രിക് മെഡിക്കൽ ക്യാമ്പിന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം ചെയ്തു. സി-റിങ് റോഡിലെ അമേരിക്കൻ ഹോസ്പിറ്റൽ ക്ലിനിക്സിൽ നടന്ന ചടങ്ങിൽ പോസ്റ്റർ പ്രകാശനം പീഡിയാട്രിക് ഡോക്ടർ സദാഫ്, നഴ്സിങ് ഹെഡ് സുനു, ജനറൽ മാനേജർ ഇക്ബാൽ അബ്ദുല്ല, ഓപറേഷൻ ഹെഡ് അസ്രീദ്, ഫിനാൻസ് മാനേജർ ഷുഹൈബ്, പി.ആർ.ഒ അഹമ്മദ് തായിൽ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ ഫൈസൽ എന്നിവരുടെ സാന്നിധ്യത്തിൽ നടന്നു.
കുട്ടികളിൽ നേരത്തേ ആരോഗ്യപ്രശ്നങ്ങൾ തിരിച്ചറിയുകയും അവർക്ക് വേണ്ടതായ ചികിത്സ ഉറപ്പുവരുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തിൽ നടത്തുന്ന ക്യാമ്പ് മാതാപിതാക്കളും കുട്ടികളും പ്രയോജനപ്പെടുത്തണമെന്ന് ജനറൽ മാനേജർ ഇക്ബാൽ അബ്ദുല്ല അറിയിച്ചു.
ക്യാമ്പ് സംബന്ധിച്ച വിവരങ്ങൾക്ക്: +974 44038777.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.