പ്രബോധനം വാരികക്ക് വിചാര വിപ്ളവത്തിന് കഴിഞ്ഞു-വി.കെ ഹംസാ അബ്ബാസ്
text_fieldsദോഹ: കേരളത്തിലെ ഇസ്ലാമിക നവജാഗരണ പ്രവര്‍ത്തന ങ്ങളിലും ആറര പതിറ്റാണ്ടുകളിലൂടെ ഇന്ത്യയില്‍ തന്നെ വിചാര വിപ്ളവം സൃഷ്ടിക്കാനും പ്രബോധനം വാരിക വഹിച്ച പങ്ക് നിസ്തുലമാണെന്ന് ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ ഹംസ അബ്ബാസ് പറഞ്ഞു. പ്രബോധനം വാരികയുടെ ഖത്തറിലെ പ്രചരണ കാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഹംസ അബ്ബാസ്.
ഇസ്ലാമിക പത്രപ്രവര്‍ത്തന രംഗത്ത് ഒട്ടേറെ മുന്നേറ്റം അംഗീകരിപ്പിക്കാനും വൈജ്ഞാനിക മൂല്യമുള്ള ഒരു വായനാശീലം വളര്‍ത്തിയെടുക്കാനും പ്രബോധനത്തിന് സാധ്യമായി. മുസ്ലിം സമുദായത്തിന് ഭാഷയോടും സാഹിത്യത്തോടും താല്‍പര്യം സൃഷ്ടിക്കുന്നതിനും സാംസ്കാരിക നവോത്ഥാനത്തിനും സാമൂഹിക സംസ്കരണത്തിനും മഹത്തായ സംഭാവനയര്‍പ്പിച്ച പ്രസിദ്ധീകരണമാണ് പ്രബോധ നം. ഇസ്ലാമിനെ ഇതര സമുദാ യങ്ങള്‍ക്ക് പരിചയപ്പെടുത്തുന്ന തില്‍ പ്രബോധനം പങ്ക് വഹിച്ചുവെന്നും ഹംസ അബ്ബാസപറഞ്ഞു.
എഴുത്തുകാരന്‍ എം.ടി നിലമ്പൂരിനെ ആദ്യവരിചേര്‍ത്തു കൊണ്ട് കാമ്പയിന്‍ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചു. യോഗത്തില്‍ ഇന്ത്യന്‍ ഇസ്ലാമിക് അസോസി യേഷന്‍ പ്രസിഡന്‍്റ്വി.ടി ഫൈസല്‍, വൈസ് പ്രസിഡന്‍്റ് എം.എ സ്.എ റസാഖ് എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.