രണ്ട് വർഷത്തെ പ്രവാസമുണ്ടോ, തുടങ്ങാം സംരംഭങ്ങൾ
text_fieldsനോർക്ക പ്രവാസികൾക്കായി നടത്തുന്ന പദ്ധതിയാണ് നോര്‍ക്ക ഡിപ്പാര്‍ട്ട്മെൻറ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രൻറ്സ് അഥവാ എൻ.ഡി.പി.ആർ.ഇ.എം. ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങിയെത്തിയ പ്രവാസികളും അത്തരം പ്രവാസികള്‍ ഒത്തുചേര്‍ന്ന് ആരംഭിക്കുന്ന സംഘങ്ങളുമാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. എസ്.ബി.ടി, സൗത്ത് ഇന്ത്യന്‍ ബാങ്ക്, യൂണിയന് ബാങ്ക് എന്നീ ബാങ്കുകളാണ് പദ്ധതി വഴി വായ്പ നൽകുന്നത്. തിരികെയെത്തിയ പ്രവാസികളെ പ്രത്യേക ഉപഭോക്താക്കളായി പരിഗണിച്ച് അവർക്ക് സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പാലിച്ച് പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന് ആവശ്യമായ ബോധവത്കരണവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കും. താല്പര്യമുളള സംരംഭങ്ങള്‍ക്ക് വേണ്ടി പദ്ധതിയുടെ ഭാഗമായി മേഖലാടിസ്ഥാനത്തില്‍ പരിശീലന കളരികളും സെമിനാറുകളും സർക്കാർ നടത്തുന്നുണ്ട്.
20 ലക്ഷം രൂപവരെ മൂലധന ചെലവ് പ്രതീക്ഷിക്കുന്ന സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് 15% മൂലധന സബ്സിഡി അഥവാ പരമാവധി 3 ലക്ഷം രൂപ വരെയാണ് പദ്ധതി വഴി നൽകുക.
വായ്പ ലഭിക്കുന്ന മേഖലകൾ
1. കാര്‍ഷിക വ്യവസായം: കോഴി വളര്‍ത്തല്‍ (മുട്ടക്കോഴി, ഇറച്ചിക്കോഴി), മത്സ്യകൃഷി (ഉള്‍നാടന്‍ മത്സ്യകൃഷി, അലങ്കാര മത്സ്യകൃഷി), ക്ഷീരോൽപാദനം, ഭക്ഷ്യ സംസ്കരണം, സംയോജിത കൃഷി, ഫാം ടൂറിസം, ആടുവളര്‍ത്തല്‍, പച്ചക്കറി കൃഷി, പുഷ്പകൃഷി, തേനീച്ച വളര്‍ത്തല്‍ തുടങ്ങി കൃഷിയുമായി ബന്ധപ്പെട്ട മേഖലകൾ.
2. കച്ചവടം: (സാധാരണ ഗതിയിൽ വ്യാപാരമെന്ന ഗണത്തിൽ വരുന്നവ. പലചരക്ക് കടയടക്കമുള്ളവ)
3. ആളുകൾക്കും മറ്റും സേവനങ്ങള്‍ നൽകുന്ന സംരംഭങ്ങൾ: (വാഹനങ്ങളുടെ വർക്ക് ഷോപ്പ്, റസ്റ്റോറൻറുകള്‍, ടാക്സി സർവീസുകള്‍, ഹോംസ്റ്റേ തുടങ്ങിയവ)
4. ഉത്പാദനമേഖലയിലെ ചെറുകിട–ഇടത്തരം സംരംഭങ്ങള്‍: (പൊടിമില്ലുകള്‍, ബേക്കറി ഉൽപന്നങ്ങള്, ഫര്‍ണിച്ചർ–തടിവ്യവസായം, സലൂണുകള്‍, പേപ്പര്‍ കപ്പ്, പേപ്പര്‍ റീസൈക്ലിംഗ്, ചന്ദനത്തിരി, കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ തുടങ്ങിയവ).
ആനുകൂല്യം ഇങ്ങനെ
പരമാവധി 20 ലക്ഷം രൂപ അടങ്കല്‍ മൂലധനചെലവ് വരുന്ന പദ്ധതിയാണ് തുടങ്ങാൻ ഉദ്ദേശിക്കുന്നതെന്ന് കരുതുക. ഇതിൽ വായ്പാ തുകയുടെ 15% ശതമാനം ‘ബാക്ക് എന്‍ഡ്’ സബ്സിഡിയായാണ് നൽകുക. ഗഡുക്കള്‍ കൃത്യമായി തിരികെ അടക്കുന്നവര്‍ക്ക് ആദ്യ 4 വര്‍ഷം 3% പലിശസബ്സിഡിയും ബാങ്ക് വായ്പയില്‍ ക്രമീകരിച്ചുനല്‍കും. ബാങ്കിെൻറ നിബന്ധനകള്‍ക്കും ജാമ്യവ്യവസ്ഥകള്‍ അനുസരിച്ചും ബാങ്കുമായുള്ള നോര്‍ക്ക റൂട്ട്സിെൻറ ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ക്ക് അനുസരിച്ചുമാണ് ലോണ്‍ അനുവദിക്കുന്നത്. ലോണ്‍ തുകയുടെ മാസഗഡു കൃത്യമായി അടയ്ക്കുന്നവര്‍ക്ക് മാത്രമേ പലിശ ഇളവ് ലഭിക്കൂവെന്നത് പ്രത്യേകം ഒാർക്കണം. മാസഗഡു മുടക്കം വരുത്തുന്നവര്‍ ബാങ്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി മാസഗഡു അടച്ച് തീർക്കണം. അത്തരക്കാർക്ക് തുടർന്നും മേല്‍പ്പറഞ്ഞ ആനുകൂല്യങ്ങള്‍ ലഭിക്കും. മാസഗഡു അടക്കാത്തപക്ഷം ഇത് നിഷ്ക്രിയ ആസ്തിയായി മാറും. ഒാർക്കുക, അത്തരക്കാർ ബാങ്കിെൻറ നിയമനടപടികള്‍ നേരിടേണ്ടി വരും.
എങ്ങിനെ അപേക്ഷിക്കാം, രേഖകൾ?
രജിസ്റ്റര്‍ ചെയ്ത അപേക്ഷകരെ മുന്‍ഗണനാക്രമമനുസരിച്ച് പരിശോധിച്ചാണ് പദ്ധതിയിലേക്ക് പരിഗണിക്കുക. http://www.norkaroots.net എന്ന നോർക്കയുടെ ഒൗദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുകയാണ് വേണ്ടത്.
ഹോം പേജിൽ ഇടതുഭാഗത്ത് NDPREM ASSISTANCE എന്ന കോളത്തിൽ ക്ലിക്ക് ചെയ്ത് അപേക്ഷാനടപടികൾ പൂർത്തീകരിക്കണം.
സമര്‍പ്പിക്കേണ്ട രേഖകള്‍ ഇവയാണ്:
1. അപേക്ഷകെൻറ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ (ജെ.പി.ജി ഫോർമാറ്റിൽ)
2. പാസ്പോര്‍ട്ടിെൻറ ബന്ധപ്പെട്ട പേജുകളുടെ പി.ഡി.എഫ് പകര്‍പ്പ് (ഇതിൽ വിദേശത്ത് തൊഴില്‍ ചെയ്തിരുന്ന കാലയളവ് വ്യക്തമാകണം)
3. തുടങ്ങാൻ ഉദ്ദേശിക്കുന്ന സംരംഭത്തിെൻറ പി.ഡി.എഫ് ഫോർമാറ്റിലുള്ള സംക്ഷിപ്ത വിവരണം. (തുടരും)
എൻ.ഡി.പി.ആർ.ഇ.എം. പദ്ധതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്ന നോർക്കയുടെ
ഫോൺ നമ്പറുകൾ: 0471 2770534, 2770551, 2770511
Email: ndprem.norka@kerala.gov.in, nbfc@norkaroots.net
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.