പ്രവാസി ഭാരതീയ ഭീമാ യോജന; രണ്ടുവർഷത്തേക്ക് പ്രീമിയം 275 രൂപ10 ലക്ഷം രൂപ കവറേജ്
text_fieldsകേന്ദ്ര സർക്കാർ 2003 മുതൽ പ്രവാസികൾക്കായി നടപ്പാക്കുന്ന പദ്ധതിയാണ് പ്രവാസി ഭാരതീയ ഭീമാ യോജന. തുടക്കത്തിൽ ഇ.സി. ആർ കാറ്റഗറിയിൽ പെടുന്നവർക്ക് മാത്രമായിരുന്ന പദ്ധതി പിന്നീട്, 2017 മുതൽ പാസ്പോർട്ട് കാറ്റഗറി കണക്കാതെ, വളരെ ഉയർന്ന തസ്തികയിൽ ജോലിചെയ്യുന്നവർക്ക് ഒഴികെ ഒട്ടുമിക്ക പ്രവാസികൾക്കും ലഭ്യമാണ്.
അതായത്, ഇ.സി.എൻ.ആർ വിഭാഗത്തിൽപെട്ട 1983ലെ ഇമിഗ്രേഷൻ നിയമത്തിന്റെ സെക്ഷൻ 2 (ഒ ) പരിധിയിൽ വരുന്ന മുഴുവൻ തൊഴിലാളികളെയും ഉൾപ്പെടുത്തിയിട്ടുണ്ട്.ഈ അടുത്ത കാലത്തുപോലും എത്രയോ അപകടമരണങ്ങളും ഈ ഇൻഷുറൻസ് പരിരക്ഷയിൽ വരുന്ന കാര്യങ്ങളും നടക്കുന്നു.
സർക്കാറുകൾ ഏർപ്പെടുത്തുന്ന ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കാൻ പ്രവാസി ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനകളും വ്യക്തികളും മുന്നോട്ടുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. നമുക്ക് ലഭ്യമാവുന്ന ആനുകൂല്യങ്ങൾക്കായി കൈ കോർക്കാം.
വിശദാംശങ്ങൾ
1 പ്രീമിയം: രണ്ടു വർഷത്തേക്ക് 275 രൂപ. മൂന്നു വർഷം 375 രൂപ (ജി.എസ്.ടി പുറമെ)
2 അപകട മരണം സംഭവിച്ചാൽ കുടുംബത്തിന് പത്തു ലക്ഷം രൂപ നഷ്ടപരിഹാര തുക.
3 അപകടം സംഭവിച്ച് പൂർണ അവശത സംഭവിച്ചാലും പത്തു ലക്ഷം രൂപ ക്ലെയിം തുക.
4 മരണപ്പെട്ടയാളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള പൂർണ ചെലവ്.
5 മൃതദേഹത്തെ അനുഗമിച്ചു പോവുന്ന ഒരാൾക്ക് റിട്ടേൺ ടിക്കറ്റ്
6 ആശുപത്രിയിൽ കിടത്തി ചികിത്സക്ക് ഒരു ലക്ഷം രൂപ വരെ (രണ്ടു പ്രാവശ്യം അമ്പതിനായിരം രൂപ വരെ)
7 തൊഴിൽ സംബന്ധമായ പ്രശ്നപരിഹാരങ്ങൾക്ക് നിയമ സഹായങ്ങൾക്കായി 45,000/- രൂപ.
8 തൊഴിൽ കരാർ പൂർത്തിയാകുന്നതിന് മുമ്പ് പിരിച്ചുവിടുക / മെഡിക്കൽ കാരണങ്ങളാൽ തൊഴിൽ അവസാനിപ്പിച്ച് പോവുക എന്നീ സന്ദർഭങ്ങളിൽ നാട്ടിലേക്കുള്ള ഇക്കോണമി ടിക്കറ്റ് (കോവിഡ് കാലത്ത് ഏറെപ്പേർക്ക് ഇത് പ്രയോജനപ്പെട്ടിട്ടുണ്ട്).
9 സ്ത്രീ തൊഴിലാളികൾക്ക് പ്രസവ ചെലവുകൾക്കായി 50,000 രൂപവരെ.
10 മരണം, അപകടം എന്നിവക്ക് ക്ലെയിം ലഭിക്കാൻ എംബസികളുടെ സാക്ഷ്യപത്രം മതിയാവും.
11 പദ്ധതി നടപ്പാക്കുന്ന ഇൻഷുറൻസ് കമ്പനികളുടെ വിവരങ്ങൾ https://emigrate.gov.in/ext/authorizedAgency.action ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.