പ്രവാസി ഭാരതീയ ദിവസ്: ഖത്തറിൽ നിന്നും പ്രതിനിധിസംഘം
text_fieldsദോഹ: ജനുവരി എട്ട് മുതൽ 10 വരെ ഭുവനേശ്വറിൽ നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിൽ പങ്കെടുക്കുന്ന ഖത്തറിൽ നിന്നുള്ള പ്രതിനിധികളുടെ സംഗമം സംഘടിപ്പിച്ചു. ഇന്ത്യൻ എംബസിയും ഇന്ത്യൻ കൾചറൽ സെന്ററും സംയുക്തമായി നടത്തിയ സംഗമത്തിൽ അംബാഡർ വിപുൽ, ഫസ്റ്റ് സെക്രട്ടറി ഡോ. വൈഭവ് തണ്ടാലെ എന്നിവർ പങ്കെടുത്തു.
ഖത്തറില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത പ്രതിനിധികൾ സംഗമത്തിൽ സംബന്ധിച്ചു. മൂന്ന് ദിവസമായി നടക്കുന്ന പ്രവാസി ഭാരതീയ ദിവസിലെ വിവിധ പരിപാടികൾ സംബന്ധിച്ച് പ്രതിനിധികള്‍ക്ക് വിശദീകരിച്ചു നൽകി. ഖത്തറില്‍ നിന്നും ഇത്തവണ വലിയ പ്രാതിനിധ്യമുള്ളതായി ഇന്ത്യന്‍ അംബാസഡര്‍ പറഞ്ഞു.
ഭുവനേശ്വറിലെ സമ്മേളനത്തിന് ഐ.സി.സി ഒരുക്കുന്ന ക്രമീകരണങ്ങളെ കുറിച്ച് പ്രസിഡന്റ് എ.പി. മണികണ്ഠന് വിശദീകരിച്ചു. ജനറല്‍ സെക്രട്ടറി മോഹന്‍ കുമാര്‍, ശാന്തനു ദേശ്പാണ്ഡെ, എബ്രഹാം ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.