പ്രവാസി മലയാളി ഫെഡറേഷൻ കോൺഫറൻസും ഗ്ലോബൽ ഫെസ്റ്റും
text_fieldsദോഹ: പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കമ്മിറ്റിയുടെആഭിമുഖ്യത്തിൽ ജി.സി.സി കോൺഫറൻസും, ഗ്ലോബൽ ഫെസ്റ്റും ദോഹ ഐഡിയൽ ഇന്ത്യൻ സ്കൂളിൽ വെച്ച് നടന്നു. പി.എം.എഫ് ഗ്ലോബൽ പ്രസിഡണ്ട് എം.പി സലിം അധ്യക്ഷത വഹിച്ചു. ഖത്തർ ഇന്ത്യൻ എംബസി സെക്കൻഡ്സെക്രട്ടറി സോമ സുമൻ സമ്മേളനം ഉദ്ഘടനം ചെയ്തു. ഇവന്റ്ഡയറക്ടർ ആഷിക് മാഹി സ്വാഗതം പറഞ്ഞു. ഖത്തറിലെ ക്രൊയേഷ്യൻ അംബാസിഡർ ഡ്രാഗോ ലോവറിക് മുഖ്യ അഥിതി ആയിരുന്നു. ഐ.സി.സി മുൻ പ്രസിഡന്‍റ് മിലൻ അരുൺ, റേഡിയോ മലയാളം പ്രതിനിധി നൗഫൽ, മാജിക് ടൂർസ് മാനേജിങ് ഡയറക്ടർ അജികുര്യാക്കോസ്, പ്രവാസി ലീഗൽ സെൽ ഡയറക്ടർ അബ്ദുൽ റഊഫ് കൊണ്ടോട്ടി എന്നിവർ ആശംസ പ്രസംഗംനടത്തി. ബിനി വിനോദ് നന്ദി പറഞ്ഞു. തുടർന്ന് പി.എം.എഫ് ചാരിറ്റിപ്രവർത്തനങ്ങളെ കോർത്തിണക്കിയ ഷോർട്ഫിലിം പ്രദർശിപ്പിച്ചു. ഗ്ലോബൽ ഫെസ്റ്റുമായി ബന്ധപ്പെട്ട് നൃത്ത, സംഗീത, കലാ പരിപാടികൾ അരങ്ങേറി.
ഗ്ലോബൽ യൂത്ത് ഫെസ്റ്റിവലിൽ മത്സരിച്ച വിദ്യാർത്ഥികൾക്കുള്ള അവാർഡ്ദാനവും നടന്നു. വിവിധ പ്രവർത്തനങ്ങളിൽ പങ്കാളികളായ വളണ്ടിയർമാർക്ക് ക്രൊയേഷ്യൻ അംബാസിഡർ ഡ്രാഗോ ലോവറിക്, ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി സോനാസുമൻ, ഗ്ലോബൽ പ്രസിഡണ്ട് എന്നിവർ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
പ്രസംഗ മത്സരത്തിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥി ശബ റബ്ബിൻ ഒന്നാംസ്ഥാനവും ഡൽഹിയിലെ സെന്റ് സേവ്യർ സ്കൂൾ വിദ്യാർത്ഥി മാർഷ്യ മരിയടോംസ് രണ്ടാം സ്ഥാനവും ഖത്തറിലെ ഐഡിയൽ സ്കൂൾ, എം.ഇ.എസ് സ്കൂൾ വിദ്യാർഥികളായ ഫാത്തിമ ഷിഫയും, ഡോണ ബെന്നിയും മൂന്നാം സ്ഥാനങ്ങളും നേടി. പ്രബന്ധ മത്സരസത്തിൽ സൗദി ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥി ഡാൻ മാത്യു മനോജ് ഒന്നും, ഖത്തർ ഐഡിയൽ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളായ നിഖില സാറ തോമസ്, നാസ്‌മിൻ അൻവർ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. ക്വിക് പ്രസിഡണ്ട് സറീന അഹദ്, 98.6 റേഡിയോ മലയാളം മാനേജർ ശ്രീ നൗഫൽ, മാജിക്ടൂർസ് ഡയറക്ടർ ശ്രീ അജി കുരിയാക്കോസ്, പിന്നണി ഗായകൻ ശ്രീ അജ്മൽ മുഹമ്മദ്, ഗായിക ശിവപ്രിയസുരേഷ്, ഗായകൻ റിലോവ്, ആഷിക് മാഹി, സീഷൻ സലീം, എന്നിവരെ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.