പ്രവാസി പെൻഷൻ: അംഗങ്ങളായത് മൂന്ന് ലക്ഷം പേർ മാത്രം
text_fieldsദോഹ: പ്രവാസികൾക്കായി ക്ഷേമനിധി ബോർഡ് നടപ്പാക്കിയ പ്രവാസി പെൻഷൻ പദ്ധതിയിൽ ഇതുവരെ അംഗങ്ങളായത് മൂന്ന് ലക്ഷം പേർ മാത്രമാണെന്ന് ഗുരുവായൂർ എം.എൽ.എയും പ്രവാസികൾക്കായുള്ള നിയമസഭാ സമിതി അധ്യക്ഷനുമായ കെ.വി. അബ്ദുൽ ഖാദർ.
ഗൾഫിലും കേരളത്തിന് പുറത്തും മറ്റ് വിദേശ രാജ്യങ്ങളിലുമായി ലക്ഷക്കണക്കിന് മലയാളികൾ ഉണ്ടെങ്കിലും പത്ത് ശതമാനം പേർ പോലും പെൻഷൻ പദ്ധതിയിൽ അംഗങ്ങളായിട്ടില്ല. പ്രവാസികളെ പെൻഷൻ പദ്ധതിയിലേക്ക് ആകർഷിക്കുന്നതിന് ക്ഷേമനിധി ബോർഡിെൻറ നേതൃത്വത്തിൽ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം ക്ഷേമനിധിയിൽ അംഗങ്ങളാകാനും അംശാദായം അടക്കാനും ഒാൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഇന്ത്യൻ മീഡിയ ഫോറത്തിെൻറ മുഖാമുഖത്തിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
പ്രവാസികൾക്കായി നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കുന്നുണ്ട്. ചില പാകപ്പിഴകൾ ഉണ്ടായിട്ടുണ്ടെങ്കിലും പ്രവാസി ക്ഷേമം മുൻനിർത്തിയുള്ള പദ്ധതികൾ മുന്നോട്ടുപോകുകയാണ്. കുറഞ്ഞ പ്രവാസി പെൻഷൻ 500 രൂപയായിരുന്നത് 2000 രൂപയായി വർധിപ്പിച്ചു. ഇതോടൊപ്പം തിരിച്ചെത്തുന്ന പ്രവാസികൾക്ക് കുറഞ്ഞ പലിശയിൽ സ്വയം തൊഴിൽ വായ്പ ലഭ്യമാക്കുന്നുണ്ട്. ചുവപ്പുനാടകളും ചില ഉദ്യോഗസ്ഥരുടെ മനോഭാവവും പ്രവാസിക്ഷേമ പദ്ധതികൾക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ടെന്നും എം.എൽ.എ പറഞ്ഞു. ചികിത്സ സഹായവും മറ്റും ലഭിക്കണമെന്നും മൂന്നും നാലും തലങ്ങളിൽ പരിശോധന നടത്തുന്നതിനാൽ വൈകുന്ന സാഹചര്യം ഉണ്ട്. പ്രവാസികൾക്ക് എന്തിനാണ് ക്ഷേമനിധി എന്ന മനോഭാവം പോലും ചില െഎ.എ.എസ് ഉദ്യോഗഥസർക്ക് പോലുമുണ്ട്. പ്രവാസി ക്ഷേമനിധിയിേലക്ക് കൂടുതൽ വരുമാനം ലഭിക്കുന്നതിന് വർഷത്തിൽ ഒന്നോ രണ്ടോ ലോട്ടറി നടത്തണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സഹായങ്ങളും മറ്റും വേഗത്തിൽ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികൾക്ക് വോട്ടവകാശം ലഭ്യമാക്കണമെന്ന അഭിപ്രായത്തിൽ എല്ലാവരും ഒറ്റക്കെട്ടാണെങ്കിലും ഏത് രീതിയിൽ നടപ്പാക്കണമെന്നതിലാണ് ഭിന്നതയുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പ്രളയ ദുരിതത്തിന് സഹായം തേടി മുഖ്യമന്ത്രി നടത്തിയ യു.എ.ഇ സന്ദർശനം പരാജയമാണെന്ന കോൺഗ്രസ് നേതാവ് കെ.മുരളീധരെൻറ പ്രസ്താവന അദ്ദേഹത്തിെൻറ രാഷ്ട്രീയമാണ് കാണിക്കുന്നത്. അതേസമയം, കേന്ദ്ര സർക്കാർ മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് വെച്ച നിബന്ധനകളെ കുറിച്ച് ഒരു വാക്കുപോലും മുരളീധരൻ പറഞ്ഞില്ലെന്നും കെ.വി. അബ്ദുൽഖാദർ എം.എൽ.എ പറഞ്ഞു.
ഇന്ത്യൻ മീഡിയ ഫോറം പ്രസിഡൻറ് അഷ്റഫ് തൂണേരി അധ്യക്ഷത വഹിച്ചു. ജോയിൻറ് സെക്രട്ടറി ഒാമനക്കുട്ടൻ സ്വാഗതവും സെക്രട്ടറി െഎ.എം.എ റഫീക്ക് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.