പ്രവാസികളുടെ അനധികൃത സംരംഭങ്ങൾക്ക് പിടി വീഴും
text_fieldsദോഹ: നിയമം ലംഘിച്ച് പ്രവാസികൾ നടത്തുന്ന വിവിധ കച്ചവട ഇടപാടുകൾക്ക് പിടി വീഴും. ഇ തിനായുള്ള കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി. പ്രവാസികള്‍ നിയമം ലംഘിച്ച് ന ടത്തുന്ന ബിസിനസ്, സാമ്പത്തിക, പ്രഫഷനല്‍ പ്രവര്‍ത്തനങ്ങളാണ് ഈ നിയമം മൂലം തടയുക. ഇ ത്തരം പ്രവർത്തനങ്ങൾ പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് കരട് നിയമം. 2004 ലെ 25ാം നമ്പര്‍ നിയമത്തിന് പകരമായാണ് പുതിയ കരട് നിയമം. നിയമങ്ങള്‍ ആധുനികവത്കരിക്കുക, പുതിയ നിക്ഷേപ പരിതഃസ്ഥിതി സൃഷ്ടിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ നിയമം തയാറാക്കിയത്.
സെന്‍ട്രല്‍ മാര്‍ക്കറ്റുകളുടെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കാൻ പുതിയ സ്റ്റാന്‍ഡിങ് കമ്മിറ്റി ഉടൻ രൂപവത്കരിക്കും. ഇതിനായുള്ള മന്ത്രിസഭയുടെ കരട് തീരുമാനവും യോഗം അംഗീകരിച്ചു. വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ സെന്‍ട്രല്‍ മാര്‍ക്കറ്റുകളുടെ മാനേജ്മെൻറ് പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം, സെന്‍ട്രല്‍ മാര്‍ക്കറ്റുകളുടെ വികസനത്തിനായി നയങ്ങളും പദ്ധതികളും ശിപാര്‍ശ ചെയ്യുക, കാര്യക്ഷമത വർധിപ്പിക്കുക എന്നിവയെല്ലാമാണ് പുതിയ കമ്മിറ്റിയുടെ ചുമതലയിൽവരുന്ന കാര്യങ്ങൾ.
സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളുടെ നിയമം സംബന്ധിച്ച 2014 ലെ 15ാം നമ്പര്‍ നിയമത്തിലെ ഏതാനും വ്യവസ്ഥകള്‍ ഭേദഗതി ചെയ്തുകൊണ്ടുള്ള പുതിയ നിയമത്തിനും മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ദേശീയ യോഗ്യത ചട്ടക്കൂടിലെ നയങ്ങള്‍ സ്വീകരിക്കുകയെന്ന മന്ത്രിസഭയുടെ കരട് തീരുമാനത്തിനും അനുമതി ലഭിച്ചു. മന്ത്രിസഭ യോഗത്തിൽ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആൽഥാനി അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.