പ്രവാസി മടക്കം: ഖത്തർ ഇന്ത്യൻ എംബസി രജിസ്ട്രേഷൻ പുനരാരംഭിച്ചു
text_fieldsദോഹ: കോവിഡ് സാഹചര്യത്തിൽ പലവിധ കാരണങ്ങളാൽ തിരിച്ചുപോകാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ രെജിസ്ട്രേഷൻ ഖത്തറിലെ ഇന്ത്യൻ എംബസി പുനരാരംഭിച്ചു. ഇക്കാര്യം എംബസ്സി ടിറ്റ്വറിലൂടെ അറിയിച്ചു. ഇനിയും ഏറെ പേർ രജിസ്റ്റർ ചെയ്യാനുണ്ടെന്ന ആവശ്യം ഉയർന്നതിൻ്റെ അടിസ്ഥാനത്തിലാണ് ഇത്.
ഇന്നത്തെ സാഹചര്യത്തിൽ നാട്ടിലെത്താൻ എംബസ്സി രജിസ്ട്രേഷൻ നിർബന്ധമാണ്. https://t.co/KsFcVabrRq എന്ന ലിങ്കിൽ കയറി ഫോമുകൾ പൂരിപ്പിക്കുകയാണ് വേണ്ടത്. കുട്ടികൾക്കടക്കം വേറെ വേറെ ഫോമുകൾ പൂരിപ്പിക്കണം. ആദ്യഘട്ടത്തിൽ 40000 പേർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിനെ തുടർന്ന് രെജിസ്ട്രേഷൻ നിർത്തിവച്ചിരുന്നു.
തിരഞ്ഞെടുത്ത 400പേരെയാണ് ആദ്യ ആഴ്ചയിൽ രണ്ടു വിമാനങ്ങളിലായി കൊണ്ടുപോകുന്നത്. 200പേരെയും വഹിച്ചുള്ള ആദ്യവിമാനം മേയ് ഒമ്പതിന് കൊച്ചിയിലേക്കാണ്. മേയ് പത്തിന് തിരുവനന്തപുരത്തേക്കും വിമാനമുണ്ട്.ഇതിലും 200 പേരെയാണ് കൊണ്ടുപോകുന്നത്. കൂടുതൽ വിമാനങ്ങൾക്കായി ശ്രമിക്കുകയാണെന്ന് ഇന്ത്യൻ എംബസി അധികൃതർ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.