പ്രവാസി സാഹിത്യോത്സവ് പോസ്റ്റർ പ്രകാശനം
text_fieldsദോഹ : കലാലയം സാംസ്കാരിക വേദി ആഭിമുഖ്യത്തിൽ നടത്തുന്ന പതിനാലാമത് ഖത്തർ നാഷനൽ പ്രവാസി സാഹിത്യോത്സവിന്റെ പോസ്റ്റർ പ്രകാശനം ഷാഫി പറമ്പിൽ എം.പി നിർവഹിച്ചു. നവംബർ എട്ടിന് അബൂഹമൂർ ഹാമിൽട്ടൺ ഇന്റർനാഷനൽ സ്കൂളിൽവെച്ച് നടക്കുന്ന സാഹിത്യോത്സവിൽ നിരവധി കലാപ്രതിഭകൾ പങ്കെടുക്കും .
ഖത്തറിൽ അടക്കം 19 രാഷ്ട്രങ്ങളിൽ പ്രവാസി മലയാളികളായ വിദ്യാർഥികളെയും യുവജനങ്ങളെയും പങ്കെടുപ്പിച്ചാണ് വിവിധ കലാമത്സരങ്ങളോടെ പ്രവാസി സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്. കുടുംബവേദിയിൽനിന്നും തുടങ്ങി ഖത്തറിലെ രിസാല സ്റ്റഡി സർക്കിളിന്റെ 60 യൂനിറ്റുകളിലും 14 സെക്ടറുകളിലും നാല് സോണുകളിലുമായി നടക്കുന്ന മത്സരങ്ങൾക്ക് ശേഷമാണ് നവംബർ എട്ടിന് നാഷനൽ തലത്തിൽ പ്രവാസി സാഹിത്യോത്സവ് നടക്കുന്നത്.
ബഡ്സ്, കിഡ്സ്, പ്രൈമറി, ജൂനിയർ, സെക്കൻഡറി, സീനിയർ, ജനറൽ വിഭാഗങ്ങളിലായി മത്സരങ്ങൾ നടക്കും. പ്രകാശനചടങ്ങിന് ആർ.എസ്.സി നാഷനൽ നേതാക്കളായ ഹാരിസ് പുലാശ്ശേരി ,ആസിഫ് അലി കൊച്ചന്നൂര്‍, റമീസ് തളിക്കുളം ,സഫീർ തൃശൂർ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.