പ്രവാസി സാഹിത്യോത്സവ്: എയർപോർട്ട് സോൺ ജേതാക്കൾ
text_fieldsദോഹ: രിസാല സ്റ്റഡി സർക്കിൾ കലാലയം സാംസ്കാരികവേദി സംഘടിപ്പിച്ച പ്രവാസി സാഹിത്യോത്സവിൽ എയർപോർട്ട് സോൺ ഓവറോൾ ജേതാക്കളായി. ദോഹ, അസീസിയ സോണുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. വ്യക്തിഗത ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയന്റ് നേടി അസീസിയ സോണിലെ അബിനാസ് കലാപ്രതിഭയായും മുഹ്സിന ഷബീർ സർഗപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.
മൂന്ന് ഘട്ടങ്ങളായി നടന്ന പ്രവാസി സാഹിത്യോത്സവിൽ ദോഹ, എയർപോർട്ട്, അസീസിയ, നോർത്ത് സോണുകളിൽനിന്നായി മുന്നൂറോളം മത്സരാർഥികൾ മാറ്റുരച്ചു. സാഹിത്യോത്സവിന്റെ ഭാഗമായി നഗരിയിൽ പുസ്തക ചർച്ച, കലയോല, സൗജന്യ മെഡിക്കൽ പരിശോധന, പ്രവാസി വായന കൗണ്ടർ എന്നിവ സംഘടിപ്പിച്ചു.
വക്ര അൽ മെഷാഫിലെ പൊഡാർ പേൾ സ്കൂളിൽ നടന്ന ചടങ്ങിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി എൻ. അലി അബ്ദുല്ല സമാപനസംഗമം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ അസീസ് സഖാഫി പാലോളി അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് അബ്ദുൽ റസാഖ് മുസ്ലിയാർ ട്രോഫി വിതരണം ചെയ്തു. ആർ.എസ്.സി ഗ്ലോബൽ സെക്രട്ടറി ഹബീബ് മാട്ടൂൽ പ്രമേയപ്രഭാഷണം നടത്തി. ഐ.സി.എഫ് സെക്രട്ടറി ഡോ. ബഷീർ പുത്തൂപാടം, അഹ്മദ് സഖാഫി, ലോക കേരളസഭ അംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി, സലാം ഹാജി പാപ്പിനിശ്ശേരി, മൊയ്ദീൻ ഇരിങ്ങല്ലൂർ, സജ്ജാദ് മീഞ്ചന്ത തുടങ്ങിയവർ സംബന്ധിച്ചു. ശംസുദ്ദീൻ മാസ്റ്റർ സ്വാഗതവും ഹാഷിം മാവിലാടം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.