സ്വാതന്ത്ര്യദിനം ആഘോഷിച്ച് പ്രവാസി വെല്‍ഫെയര്‍
text_fieldsദോഹ: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രവാസി വെല്‍ഫെയര്‍ വിവിധ ജില്ലാകമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ വിപുല ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. പൂര്‍വികർ ജീവന് ബലി നല്‍കിയും ത്യാഗോജ്ജ്വലമായ സമരപോരാട്ടങ്ങളിലൂടെയും നേടിത്തന്ന സ്വാതന്ത്ര്യവും രാജ്യത്തിന്റെ മതേതര പാരമ്പര്യവും അന്തസ്സത്ത ചോരാതെ കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്ന് വിവിധ ജില്ലാക്കമ്മിറ്റികള്‍ ഒരുക്കിയ സ്വാതന്ത്ര്യദിന സദസ്സ് അഭിപ്രായപ്പെട്ടു.
ഇന്ത്യയെ വേറിട്ട് നിര്‍ത്തുന്നതും മനോഹരമാക്കുന്നതും ഇവിടത്തെ വിശ്വാസ, ഭാഷ, സംസ്കാര വൈവിധ്യങ്ങളാണ്. രാഷ്ട്രീയ ലാഭത്തിനായി ജനങ്ങള്‍ക്കിടയില്‍ വിദ്വേഷത്തിന്റെ വിഷം കലര്‍ത്തി വൈവിധ്യങ്ങളെ ഇല്ലായ്മ ചെയ്ത് ഏകശിലാ സങ്കൽപത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകുന്നതിനെതിരെ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ജനാധിപത്യ മതേതര സ്നേഹികള്‍ ചെറുത്ത് തോൽപിക്കേണ്ടതുണ്ട്.
വളച്ചൊടിക്കാത്ത സ്വാതന്ത്ര്യസമരത്തിലെ വീരചരിതങ്ങള്‍ തലമുറകളിലേക്ക് പകര്‍ന്ന് നല്കാന് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളിലൂടെ സാധിക്കുമെന്നും പരിപാടിയില്‍ സംസാരിച്ചവര്‍ പറഞ്ഞു.
കൊല്ലം ജില്ലാകമ്മിറ്റിയുടെ ആഘോഷ പരിപാടികള്‍ പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രമോഹന് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് അനീസ് റഹ്മാന് മാള മുഖ്യപ്രഭാഷണം നടത്തി. ജില്ല കനറല് സെക്രട്ടറി നിജാം അബ്ദുല്‍ അസീസ്, മുഹമ്മദ് സബീര്‍, മന്‍സൂര്‍ എം.എച്ച് തുടങ്ങിയവര്‍ സംസാരിച്ചു. മിഷല്‍ ഫാതിമ, നൈജല്‍ ഐഷ എന്നിവരുടെ നേതൃത്വത്തില്‍ ദേശഭക്തിഗാനവും അരങ്ങേറി.
പ്രകൃതി ദുരന്തത്തിനിരയായി ഓർമകള്‍ മാത്രമായി അവശേഷിക്കുന്ന വയനാട്ടിലെ വെള്ളാര്‍മല സ്കൂളിനെ അനുഭവവേദ്യമാക്കി തൃശൂര്‍ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യദിന വിദ്യാലയത്തില്‍ പ്രധാനാധ്യാപകനായി പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രമോഹനും ചരിത്രാധ്യപകനായി ഐ.സി.ബി.എഫ് സെക്രട്ടറി മുഹമദ് കുഞ്ഞിയും ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.
വാര്‍ഷിക അവധിക്ക് നാട്ടിലെത്തി വയനാട്ടിലെ ദുരന്ത മേഖലയില്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി തിരിച്ചെത്തിയ പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന കമ്മിറ്റിയംഗം ലതകൃഷ്ണ അനുഭവങ്ങള്‍ വിശദീകരിച്ചു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് റഹ്മാന്, സംസ്ഥാന കമ്മിറ്റിയംഗം അന്‍വര്‍ വാണിയമ്പലം, തൃശൂര്‍ ജില്ല ആക്ടിങ് പ്രസിഡന്റ് ഷജീര്‍ എം.എ, വൈസ് പ്രസിഡന്റ് നാജിയ സാഹിര്‍, ജനറല്‍ സെക്രട്ടറി ഉമര്‍ കളത്തിങ്ങല്‍, ട്രഷറര്‍ നസീം മേപ്പാട്ട്, ഷാദിയ ഷെരീഫ്, നിഷാദ് ആര്.വി എന്നിവര്‍ സംസാരിച്ചു.
കോഴിക്കോട് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യത്തിന്റെ വര്‍ത്തമാനം ഐ.സി.ബി.എഫ് സെക്രട്ടറി മുഹമദ് കുഞ്ഞി ഭരണഘടന ആമുഖം വായിച്ച് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റിയംഗം അന്‍വര്‍ വാണിയമ്പലം മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡന്റ് ആരിഫ് വടകര, വൈസ് പ്രസിഡന്റ് സൈനുദ്ദീന്‍ ചെറുവണ്ണൂര്‍, ജില്ല ജനറല്‍ സെക്രട്ടറി നജ്മല്‍ തുണ്ടിയില്‍, ജില്ലാകമ്മിറ്റിയംഗം അസ്ലം വടകര എന്നിവര്‍ സംസാരിച്ചു. ഫൈസല്‍ അബൂബക്കര്‍, മുഹമ്മദലി എന്നിവരുടെ നേതൃത്വത്തില്‍ കവിതാലാപനവും ദേശഭക്തി ഗാനവും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.