പ്രവാസി വെൽഫെയർ രണ്ടാംഘട്ട ഫണ്ട് കൈമാറി
text_fieldsദോഹ: എസ്.എം.എ രോഗ ബാധിതയായ മലയാളി ബാലിക മൽഖ റൂഹിയുടെ ചികിത്സ ഫണ്ടിലേക്ക് പ്രവാസി വെൽഫെയർ രണ്ടാംഘട്ട ധനസമാഹരണത്തിന്റെ ഭാഗമായി നടത്തിയ ‘കളേഴ്സ് ഓഫ് കെയർ’ ചിത്രരചന മത്സരത്തിലൂടെ സമാഹരിച്ച തുക ഖത്തർ ചാരിറ്റിക്ക് കൈമാറി.
ജനകീയ ഫണ്ട് സമാഹരണം, ഏകദിന സാലറി ചലഞ്ച്, പ്രവാസി വെൽഫെയർ പ്രവര്‍ത്തക സംഗമത്തിലെ ബക്കറ്റ് കലക്ഷന്‍ എന്നിവയിലൂടെ ലഭിച്ച തുക നേരത്തേ കൈമാറിയിരുന്നു.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് മീറ്റ്, വിവിധ സംഘടന ഭാരവാഹികളുടെ യോഗം തുടങ്ങിയവ സംഘടിപ്പിച്ചും ഖത്തറിലെ പൗര പ്രമുഖരുടെയും, വ്യവസായ പ്രമുഖരുടെയും, സ്ഥാപനങ്ങളുടെയും ശ്രദ്ധയിൽ വിഷയം എത്തിച്ചും ഫണ്ട് വിജയിപ്പിക്കാനുമുള്ള വ്യത്യസ്തങ്ങളായ ഇടപെടലുകളാണ് പ്രവാസി വെൽഫെയർ തുടക്കം മുതൽതന്നെ നടത്തിയത്. കൂടാതെ നടുമുറ്റത്തിന്റെ നേതൃത്വത്തിലും വിവിധ പരിപാടികളിലൂടെ ഫണ്ട് സമാഹരിച്ച് നല്കി.
ഖത്തർ ചാരിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞിയുടെ സാന്നിധ്യത്തിൽ പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രമോഹൻ ഫണ്ട് കൈമാറ്റം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സാദിഖലി, ജനറൽ സെക്രട്ടറി അഹ്മദ് ഷാഫി, സെക്രട്ടറിമാരായ അബ്ദു റഹീം വെങ്ങേരി, റബീഅ് സമാൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ മഖ്ബൂൽ അഹ്മദ്, ലത കൃഷ്ണ, നടുമുറ്റം പ്രസിഡന്റ് സന നസീം, നിസ്താർ കളമശ്ശേരി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.