Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്ര​വാ​സി വെ​ൽ​ഫെ​യ​ർ...

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സ​ർ​വി​സ്‌ കാ​ർ​ണി​വ​ൽ പോ​സ്റ്റ​ർ പ്ര​കാ​ശ​നം

text_fields
bookmark_border
service carnival
cancel
camera_alt

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സ​ർ​വി​സ് കാ​ർ​ണി​വ​ലി​ന്റെ പ്ര​കാ​ശ​നം ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് റ​ഷീ​ദ​ലി, റേ​ഡി​യോ മ​ല​യാ​ളം സി.​ഇ.​ഒ

അ​ന്‍വ​ര്‍ ഹു​സൈ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് നി​ർ​വ​ഹി​ക്കു​ന്നു

ദോ​ഹ: ഖ​ത്ത​റി​ൽ ജ​ന​സേ​വ​ന​ത്തി​ന്റെ​യും ക​ല-​സാം​സ്കാ​രി​ക-​കാ​യി​ക ഇ​ട​പെ​ട​ലു​ക​ളു​ടെ​യും ഒ​രു പ​തി​റ്റാ​ണ്ട് പൂ​ർ​ത്തി​യാ​ക്കി​യ പ്ര​വാ​സി വെ​ൽ​ഫെ​യ​റി​ന്റെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ​ങ്ങ​ളാ​യ സേ​വ​ന​ങ്ങ​ൾ ഒ​രു കു​ട​ക്കീ​ഴി​ൽ ഒ​രു​മി​പ്പി​ച്ചു​ള്ള ‘സ​ർ​വി​സ് കാ​ർ​ണി​വ​ൽ’ ന​വം​ബ​ർ 29ന് ​ന​ട​ക്കു​ന്നു.

റേ​ഡി​യോ മ​ല​യാ​ളം ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ര്‍ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് റ​ഷീ​ദ​ലി, റേ​ഡി​യോ മ​ല​യാ​ളം സി.​ഇ.​ഒ അ​ന്‍വ​ര്‍ ഹു​സൈ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് സ​ർ​വി​സ്‌ കാ​ർ​ണി​വ​ൽ പോ​സ്റ്റ​ര്‍ പ്ര​കാ​ശ​നം നി​ര്‍വ​ഹി​ച്ചു.

സാ​മ്പ​ത്തി​കം, നി​ക്ഷേ​പം, തൊ​ഴി​ൽ, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം ഇ​ങ്ങ​നെ സ​ർ​വ മേ​ഖ​ല​ക​ളും ച​ർ​ച്ച​ചെ​യ്യു​ന്ന സ​ർ​വി​സ് കാ​ർ​ണി​വ​ൽ ഖ​ത്ത​റി​ലെ ഓ​രോ പ്ര​വാ​സി​യു​ടെ​യും ജീ​വി​ത​ത്തി​ലെ നാ​ഴി​ക​ക്ക​ല്ലാ​വും.

പ​ര​മ്പ​രാ​ഗ​ത ആ​ഘോ​ഷ രീ​തി​ക​ളി​ല്‍നി​ന്ന് വ്യ​ത്യ​സ്ത​മാ​യി പ്ര​വാ​സ​ത്തി​ലെ വി​വി​ധ വ​ഴി​ക​ൾ അ​റി​യാ​നും പു​തി​യ ചി​ന്ത​ക​ൾ​ക്ക്‌ തു​ട​ക്കം കു​റി​ക്കാ​നും ഈ ​കാ​ർ​ണി​വ​ൽ ഉ​പ​ക​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ ന​യി​ക്കു​ന്ന പ​ഠ​ന ക്ലാ​സു​ക​ളും പ്ര​വാ​സി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ വി​വി​ധ സേ​വ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നു​ള്ള സ​ർ​വി​സ് കൗ​ണ്ട​റു​ക​ളു​മാ​ണ് സ​ർ​വി​സ് കാ​ർ​ണി​വ​ലി​ന്റെ സ​വി​ശേ​ഷ​ത.

സ​ർ​വി​സ്‌ കാ​ർ​ണി​വ​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​ർ മ​ജീ​ദ്‌ അ​ലി, കോ​ഓ​ഡി​നേ​റ്റ​ർ ല​ത കൃ​ഷ്ണ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ വൈ​സ്‌ പ്ര​സി​ഡ​ന്റ് ന​ജ്‌​ല ന​ജീ​ബ്‌, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി താ​സീ​ന്‍ അ​മീ​ന്‍, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ ഷ​രീ​ഫ്‌ ചി​റ​ക്ക​ൽ, റ​ഹീം വേ​ങ്ങേ​രി, റ​ബീ​അ് സ​മാ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar News
News Summary - Pravasi Welfare Service Carnival Poster Publication
Next Story