ഈണം’ ഒരുക്കി പ്രവാസി വെൽഫെയർ തൃശൂരും തൃശൂർ യൂത്ത് ക്ലബും
text_fieldsപ്രവാസി വെൽഫെയർ തൃശൂരും തൃശൂർ യൂത്ത് ക്ലബും ചേർന്ന് സംഘടിപ്പിച്ച ‘ഈണം 2024’ൽ അവതരിപ്പിച്ച വാദ്യമേളം
ദോഹ: പ്രവാസി വെൽഫെയർ തൃശൂരും തൃശൂർ യൂത്ത് ക്ലബും ചേർന്ന് പെരുന്നാളിന്റെ ഭാഗമായി അബു ഹമൂറിലുള്ള ഐ.സി.സി അശോക ഹാളിൽ ‘ഈണം 2024’ എന്ന പേരിൽ കലാപരിപാടികൾ സംഘടിപ്പിച്ചു. മിമിക്രി കലാകാരൻ ഇസ്മായിൽ നന്തി സ്പോട് ഡബ്ബിങ് അവതരിപ്പിച്ചു. നടനും സംവിധായകനുമായ ലത്തീഫ് ഗുരുവായൂരിന്റെ നേതൃത്വത്തിൽ ഒപ്പന, മാർഗംകളി, നൃത്തം, ഖവാലി, നാടകം തുടങ്ങിയ കലാപരിപാടികൾ ഉണ്ടായി. വാദ്യമേളം കാണികളിൽ തൃശൂർ പൂരം പ്രതീതിയുണ്ടാക്കി. ഗാനമേളയും രജീഷും സംഘവും അവതരിപ്പിച്ച നാടൻപാട്ടുകളും പരിപാടിക്ക് മിഴിവേകി. അടുത്തിടെ കുവൈത്തിൽ തീപിടിത്തത്തിൽ മരിച്ച മലയാളികൾക്കും ഖത്തറിൽ അപകടത്തിൽ മരിച്ച രണ്ട് വിദ്യാർഥികൾക്കും കലാകാരനായ വസന്തൻ പൊന്നാനിയുടെ പിതാവിനും പരിപാടിയിൽ ആദരാഞ്ജലികൾ അർപ്പിച്ചു. പ്രവാസി വെൽഫെയർ പ്രസിഡന്റ് ചന്ദ്രമോഹൻ സംസാരിച്ചു. ബാർക് ഗ്രൂപ് മാനേജിങ് ഡയറക്ടർ, പ്രോഗ്രാം കൺവീനർ ഷെറിൻ മുഹമ്മദിൽനിന്ന് മെമന്റോ ഏറ്റുവാങ്ങി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.