പ്രവാസി വെല്‍ഫെയര്‍ ശൈത്യകാല കിറ്റ് വിതരണം
text_fieldsദോഹ: പ്രവാസി വെല്‍ഫെയര്‍, മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ സഹകരണത്തോടെ ശൈത്യകാല കിറ്റുകള്‍ വിതരണം ചെയ്തു. മസറകളിലും ശൈത്യകാലത്ത് രാത്രികളില്‍ ഒറ്റപ്പെട്ട തൊഴിലിടങ്ങളില്‍ കഴിയുന്നവരെയും കണ്ടെത്തിയാണ് തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങള്‍ അടങ്ങിയ വിന്റര്‍ കിറ്റുകള്‍ നല്‍കിയത്.
മലബര്‍ ഗോള്‍ഡ് മാര്‍ക്കറ്റിങ് എക്സിക്യൂട്ടിവ് എം.വി. വിനോദ് , റീജനല്‍ എക്സിക്യൂട്ടിവ് എം. സിജേഷ് എന്നിവരില്‍നിന്ന് വിതരണത്തിനായുള്ള കിറ്റുകള്‍ പ്രവാസി വെല്‍ഫെയര്‍ സാമൂഹിക സേവന വിഭാഗം അംഗങ്ങളായ ഹാരിസ് എകരത്ത്, കെ.വി. ഹഫീസുല്ല എന്നിവര്‍ ഏറ്റുവാങ്ങി.
ശൈത്യകാലത്തിലൂടെ കടന്ന് പോയിക്കൊണ്ടിരിക്കുന്ന ഖത്തറിലെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന താഴ്ന്ന വരുമാനക്കാരായ നൂറുകണക്കിനാളുകള്‍ക്ക് വിന്റര്‍ കിറ്റ് ആശ്വാസകരമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.