Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദു​ര​ന്ത...

ദു​ര​ന്ത ഭൂ​മി​യി​ലേ​ക്ക് സ​ഹാ​യ​വു​മാ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ

text_fields
bookmark_border
pravasi welfare
cancel

ദോ​ഹ: വ​യ​നാ​ട് മു​ണ്ട​ക്കൈ​യി​ല്‍ ഉ​രു​ള്‍പൊ​ട്ടി നി​ര​വ​ധി പേ​രു​ടെ ജീ​വ​ന്‍ ന​ഷ്ട​മാ​യ ദു​ര​ന്ത​ത്തി​ല്‍ പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ സം​സ്ഥാ​ന ക​മ്മി​റ്റി ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. ഈ ​മേ​ഖ​ല​യി​ൽ പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക്‌ സാ​ധ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ചെ​യ്യാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

ദു​ര​ന്ത മേ​ഖ​ല​യി​ൽ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന ടീം ​വെ​ൽ​ഫെ​യ​റു​മാ​യി ചേ​ർ​ന്നു​കൊ​ണ്ട് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കും. പ്ര​വാ​സി വെ​ല്‍ഫ​യ​ര്‍ ഖ​ത്ത​ർ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ല​ത കൃ​ഷ്ണ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​വ​ര്‍ക്കാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഇ​പ്പോ​ൾ നാ​ട്ടി​ൽ ന​ട​ന്നു​വ​രു​ന്നു​ണ്ട്.

ദു​ര​ന്ത​ത്തി​നി​ര​യാ​യ​വ​രു​ടെ​യും പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ​യും ഖ​ത്ത​റി​ലെ ബ​ന്ധു​ക്ക​ള്‍ക്കാ​യി പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ ഹെ​ൽ​പ് ഡെ​സ്കും ആ​രം​ഭി​ച്ചു. സ​ഹാ​യ​ങ്ങ​ള്‍ക്കും അ​ന്വേ​ഷ​ണ​ങ്ങ​ള്‍ക്കു​മാ​യി 66575877, 55630436 എ​ന്നീ എ​ന്ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം. ഖ​ത്ത​റി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​സീ​ൻ അ​മീ​ൻ ക​ൺ​വീ​ന​റാ​യി ക​മ്മി​റ്റി​ക്ക് രൂ​പം ന​ൽ​കി

നി​ര​വ​ധി പേ​രു​ടെ ജീ​വ​ൻ ന​ഷ്ട​മാ​വു​ക​യും, ഒ​ട്ടേ​റെ പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും, നി​ര​വ​ധി പേ​ർ കാ​ണാ​താ​വു​ക​യും വീ​ടും സ​മ്പ​ത്തും ന​ഷ്ട​മാ​വു​ക​യും ചെ​യ്ത ദു​ര​ന്ത​ത്തി​ന്റെ വ്യാ​പ്തി ഇ​നി​യും തി​ട്ട​പ്പെ​ടു​ത്താ​നാ​യി​ട്ടി​ല്ല. അ​പ​ക​ടം ന​ട​ന്ന​യു​ട​ന്‍ ഉ​ണ​ര്‍ന്ന് പ്ര​വ​ര്‍ത്തി​ച്ച സ​ര്‍ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ളും പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ത്തി​ലും ദു​ര​ന്ത​ഭൂ​മി​യി​ല്‍ കു​തി​ച്ചെ​ത്തി ക​ർ​മ​നി​ര​ത​രാ​യ ജീ​വ​ന്‍ ര​ക്ഷ പ്ര​വ​ര്‍ത്ത​ക​രും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും മ​ര​ണ​നി​ര​ക്ക് അ​ൽ​പ​മെ​ങ്കി​ലും കു​റ​ച്ച​ത്.

ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ന്ന പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ പ​രി​സ്ഥി​തി​യെ കു​റി​ച്ചു​ള്ള ന​മ്മു​ടെ കാ​ഴ്ച​പ്പാ​ടു​ക​ൾ പൊ​ളി​ച്ച് എ​ഴു​തേ​ണ്ട​തു​ണ്ടെ​ന്ന് ഓ​ർ​മി​പ്പി​ക്കു​ക​യാ​ണെ​ന്ന് സം​സ്ഥാ​ന ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ആ​ര്‍. ച​ന്ദ്ര​മോ​ഹ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ സാ​ദി​ഖ് അ​ലി, മ​ജീ​ദ് അ​ലി, അ​നീ​സ് റ​ഹ്മാ​ന്‍ മാ​ള, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി താ​സീ​ന്‍ അ​മീ​ന്‍, ആ​ക്ടി​ങ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റ​ഷീ​ദ് കൊ​ല്ലം, മു​നീ​ഷ് എ.​സി, മു​ഹ​മ്മ​ദ്‌ റാ​ഫി, സ​കീ​ന അ​ബ്ദു​ല്ല തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad LandslidePravasi WelfareQatar News
News Summary - Pravasi Welfare with Aid to Disaster Land
Next Story