മൽഖ റൂഹിക്കായി ചിത്രരചന മത്സരവുമായി പ്രവാസി വെൽഫെയർ
text_fieldsദോഹ: എസ്.എം.എ ടൈപ് 1 രോഗം ബാധിച്ച മലയാളി കുട്ടി മൽഖ റൂഹിയുടെ ചികിത്സക്ക് പണം കണ്ടെത്താനുള്ള ഖത്തർ ചാരിറ്റിയുടെ ശ്രമങ്ങളെ പിന്തുണക്കാർ പ്രവാസി വെൽഫെയർ ആൻഡ് കൾചറൽ ഫോറം ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. ജൂലൈ 12 വെള്ളിയാഴ്ച അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിലാണ് പരിപാടി. കിന്റർ ഗാർട്ടൻ 1, 2 വിഭാഗത്തിൽ നിറം കൊടുക്കലും കിഡ്സ് വിഭാഗത്തിന് (ഗ്രേഡ് 1, 2) കുത്തുകൾ യോജിപ്പിച്ച് ചിത്രം പൂർത്തിയാക്കി നിറം കൊടുക്കലും സബ്ജൂനിയർ വിഭാഗത്തിന് (ഗ്രേഡ് 3, 4, 5) ചിത്രം പൂർത്തിയാക്കി നിറം കൊടുക്കലും ജൂനിയർ വിഭാഗത്തിന് (ഗ്രേഡ് 6, 7, 8) പെൻസിൽ ഡ്രോയിങ്ങും നടത്തും. സീനിയർ വിഭാഗത്തിന് (ഗ്രേഡ് 9, 10, 11, 12) പെൻസിൽ ഡ്രോയിങ്, പെയിന്റിങ് എന്നിവയിൽ മത്സരമുണ്ടാകും.
മുതിർന്നവർക്ക് പെയിന്റിങ് മത്സരവും നടത്തും. കെ.ജി, കിഡ്സ്, സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങൾക്ക് 20 റിയാലും സീനിയർ, മുതിർന്നവർ വിഭാഗത്തിൽ 25 റിയാലും രജിസ്ട്രേഷൻ ഫീസ് ഈടാക്കും. ഏത് രാജ്യക്കാർക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 31220656, 74069505 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.