പ്രവാസികൾക്കെതിരായ പ്രസ്താവന: പ്രവാസി മലയാളി അസോ. പ്രതിഷേധിച്ചു
text_fieldsദോഹ: കേരളത്തിൽ കൊറോണ ൈവറസിെൻറ സമൂഹവ്യാപനത്തിന് കാരണം പ്രവാസികളാണ് എന്നതരത്തിലുള്ള ഐ.എം.എ സംസ്ഥാന പ്രസിഡൻറിെൻറ പ്രസ്താവന അപലപനീയമാണെന്ന് വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ പ്രസ്താവിച്ചു. വിദേശരാജ്യങ്ങളിൽ കൊറോണക്കെതിരെയുള്ള പ്രതിരോധം ഏറെ ശക്തമാണ്.
ഇത് മനസ്സിലാക്കാതെയാണ് ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നത്. വെറുതെ പനിയുണ്ടോ എന്നുമാത്രം പരിശോധിച്ച് ഒരു പ്രവാസിയും കേരളത്തിൽ വിമാനമിറങ്ങുന്നില്ല. പി.സി.ആർ ടെസ്റ്റ് റിസൽട്ട് നെഗറ്റിവ് ആണെങ്കിൽ മാത്രമേ പ്രവാസികൾക്ക് വിമാനയാത്ര സാധ്യമാകൂ എന്നിരിക്കേ നടത്തിയ ഈ പ്രസ്താവന തികച്ചും അപലപനീയമാണ്.
കോവിഡ് പ്രധിരോധ നടപടികളിൽ സംസ്ഥാനം ഏറെ പിന്നാക്കമാണ്. സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടങ്കിൽ അതിെൻറ പൂർണ ഉത്തരവാദി സർക്കാറും നടപടികൾ അനുസരിക്കാത്ത പൊതുസമൂഹവും തന്നെയാണ്. ഈ കഴിഞ്ഞ ഇലക്ഷൻ കാലയളവിൽ കോവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റിൽപറത്തിയാണ് പ്രചാരണങ്ങൾ നടത്തിയത്. എന്നിട്ടും കോവിഡിെൻറ സമൂഹവ്യാപന ഉത്തരവാദിത്തം പ്രവാസികളുടെ തലയിൽമാത്രം കെട്ടിെവച്ച് കൈകഴുകാൻ ശ്രമിക്കേണ്ട.
പ്രവാസികൾ നാടിെൻറ നട്ടെല്ലാണ് എന്നുപറയുബോഴും അടിക്കടിയുള്ള വിമാനടിക്കറ്റ് വർധന, വിശേഷ ദിവസങ്ങളിൽ ഈടാക്കുന്ന അമിത വിമാന ടിക്കറ്റ് നിരക്ക്, നിർബന്ധിത ഹോട്ടൽ ക്വാറൻറീൻ തുടങ്ങിയ കാര്യങ്ങളിൽ സർക്കാറുകൾ പ്രവാസികളെ പിഴിയുകയാണ്. ഇത്തരം നടപടികളിൽനിന്ന് പിന്തിരിയണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.