കടകളിൽ പ്രാദേശിക ഉൽപന്നങ്ങൾക്ക് മുൻഗണന, നിയമം ഉടൻ
text_fieldsദോഹ: രാജ്യത്തെ എല്ലാ കടകളിലും തദ്ദേശീയ ഉൽപന്നങ്ങൾക്ക് മുൻഗണന നൽകാനായി ആദ്യം തന്നെ ഇത്തരം ഉൽപന്നങ്ങൾ പ്രദർശിപ്പിക്കണമെന്ന നിയമം ഉടൻ നടപ്പാക്കുന്നു.ഖത്തറിൽ ഉണ്ടാക്കുന്ന സാധനങ്ങൾക്ക് കൂടുതൽ പിന്തുണ നൽകുന്നതിെൻറ ഭാഗമായി വാണിജ്യ ഔട്ട്ലെറ്റുകളിലെ റാക്കുകളിലും ഷെൽഫുകളിലും മറ്റും ഖത്തരി ഉൽപന്നങ്ങൾ മുന്നിൽ അണിനിരത്തുന്നത് നിർബന്ധമാക്കുന്നതായിരിക്കും നിയമം. നിയമം ഉടൻ നടപ്പാക്കും. വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ സെൻട്രൽ മാർക്കറ്റ് വകുപ്പ് സ്റ്റാൻഡിങ് കമ്മിറ്റി ഡെപ്യൂട്ടി ചെയർമാൻ അബ്ദുല്ല അൽ കുവാരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഭക്ഷ്യസുരക്ഷയെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിെൻറ ഭാഗമായി രാജ്യത്തുടനീളം ഭക്ഷ്യവിഭവങ്ങളുടെ ഉൽപാദനം വർധിപ്പിക്കുന്നതിനും പ്രാദേശിക ഉൽപന്നങ്ങൾക്ക് പിന്തുണ നൽകുന്നതിനും സർക്കാർ വിവിധ പദ്ധതികളും സംവിധാനങ്ങളുമാണ് നടപ്പാക്കുന്നത്.പുതിയ നിയമം നടപ്പാകുന്നതോടെ വിപണികളിലെ ഷെൽഫുകളിൽ ഫ്രഷ് പ്രാദേശിക ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നതിന് കൂടുതൽ മുൻഗണന നൽകേണ്ടിവരുമെന്ന് അൽ കുവാരി കൂട്ടിച്ചേർത്തു.സർക്കാർ നിർദേശ പ്രകാരം വാണിജ്യ ഔട്ട്ലെറ്റുകളിൽ പ്രാദേശിക ഉൽപന്നങ്ങൾക്ക് പ്രഥമ പരിഗണന നൽകേണ്ടി വരും.പ്രാദേശിക ഉൽപാദനം േപ്രാത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി ഇത്തരം ഉൽപന്നങ്ങളുടെ വിതരണക്കാർക്ക് ഒരു മാസത്തിനുള്ളിൽ ഔട്ട്ലെറ്റുകൾ പണം നൽകണം.
പ്രാദേശിക ഉൽപാദനം വർധിപ്പിക്കുന്നതിനും ഉൽപാദകരെ േപ്രാത്സാഹിപ്പിക്കുന്നതിനുമായി നിരവധി അവസരങ്ങളും പദ്ധതികളുമാണ് ഭരണകൂടവും പ്രത്യേകിച്ച് വാണിജ്യ വ്യവസായ മന്ത്രാലയവും നടപ്പിലാക്കുന്നതെന്നും അൽ കുവാരി വ്യക്തമാക്കി.നിർമാണമേഖലയിലടക്കം രാജ്യത്ത് പ്രാദേശിക സാമഗ്രികളുടെ ഉപയോഗം വൻതോതിൽ കൂട്ടാനായി വിവിധ നടപടികളാണ് പൊതുമരാമത്ത് വകുപ്പ് അശ്ഗാൽ അടക്കം കൈക്കൊള്ളുന്നത്. വിവിധ നിർമാണപ്രവൃത്തികൾക്ക് ഇവിടെ തന്നെ ഉൽപാദിപ്പിക്കുന്ന സാധനങ്ങൾ ഉപയോഗിക്കുന്നത് കൂടുകയാണ്.കെട്ടിട, അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 25.6 ബില്യൻ റിയാലിൻറ പ്രാദേശിക അസംസ്കൃത വസ്തുക്കളും ഉൽപന്നങ്ങളും ഉപയോഗിക്കാനാണ് പദ്ധതി.
വിവിധ പദ്ധതികളിലായി കഴിഞ്ഞ കാലങ്ങളിൽ പ്രാദേശിക ഉൽപന്നങ്ങളുടെ ഉപയോഗം 70 ശതമാനമായി വർധിച്ചിട്ടുണ്ട്.കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൂടെയും കെട്ടിട നിർമാണത്തിലൂടെയും പ്രാദേശിക വിപണി ഏകദേശം 2000 കോടി റിയാലിെൻറ നേട്ടമുണ്ടാക്കിയിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.