Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗർഭിണികൾ ​വാക്​സിൻ...

ഗർഭിണികൾ ​വാക്​സിൻ സ്വീകരിക്കണം -ഡോ നജാത്​ കെൻയബ്​

text_fields
bookmark_border
ഗർഭിണികൾ ​വാക്​സിൻ സ്വീകരിക്കണം -ഡോ നജാത്​ കെൻയബ്​
cancel

ദോഹ: ഗർഭിണികളായ സ്​ത്രീകൾ കോവിഡ്​ വാക്​സിൻ സ്വീകരിച്ച്​ സുരക്ഷ ഉറപ്പാക്കണമെന്ന്​ നാഷനൽ ഹെൽത്ത്​ സ്​ട്രാറ്റജി ​ലീഡർ ഡോ. നജാത്​ കെൻയബ്​. കോവിഡ്​ ഡെൽറ്റ വകഭേദങ്ങൾ റിപ്പോർട്ട്​ ചെയ്യുന്ന സാഹചര്യത്തിൽ ​വാക്​സിനേഷൻ സ്വീകരിക്കുന്നത്​ ആരോഗ്യ സുരക്ഷ ഉറപ്പാക്കുമെന്ന്​ അവർ വ്യക്തമാക്കി. 'ആരോഗ്യമുള്ള സത്രീകൾ, ആരോഗ്യകരമായ ഗർഭധാരണം' എന്ന ദേശീയ ആരോഗ്യ നയം 2018-2022 പദ്ധതിയുടെ മേധാവിയാണ്​ ഡോ. നജാത്​.

പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളെ കൊറോണ വൈറസിൽനിന്ന്​ രക്ഷിക്കാൻ ഗർഭിണികൾ കോവിഡ്​ വാക്​സിൻ സ്വീകരിക്കുന്നതിലൂടെ കഴിയുമെന്ന്​ അവർ പറഞ്ഞു. കോവിഡ്​ വകഭേദങ്ങൾ ഗർഭിണികളിൽ ഗുരുതര ആരോഗ്യ പ്രശ്​നങ്ങൾ സൃഷ്​ടിക്കും. ഡെൽറ്റക്ക്​ രോഗവ്യാപന ശേഷിയും ഗുരുതരാവസ്ഥയും കൂടുതലാണ്​. എന്നാൽ, വാക്​സിനേഷൻ ഗർഭിണികൾക്ക്​ സുരക്ഷയാവും. ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ ​ഗർഭിണികൾക്ക്​ വ്യാപകമായി വാക്​സിനുകൾ നൽകുന്നുണ്ട്​. പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട്​ ചെയ്​തിട്ടില്ല. ഖത്തറിൽ നൽകുന്ന മൊഡേണ, ഫൈസർ വാക്​സിനുകൾ ഏറെ സുരക്ഷിതവുമാണ്​ -ഡോ. നജാത്​ കെൻയബ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dohaPregnant womenDr. Najat Kenyab
News Summary - Pregnant women should be vaccinated - Dr. Najat Kenyab
Next Story