Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോ​വി​ഡി​നെ ത​ട​യ​ൽ:...

കോ​വി​ഡി​നെ ത​ട​യ​ൽ: കു​ത്തി​വെ​പ്പും പ്ര​തി​രോ​ധ​ശേ​ഷി കൈ​വ​ര​ലും കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​ം​

text_fields
bookmark_border
കോ​വി​ഡി​നെ ത​ട​യ​ൽ: കു​ത്തി​വെ​പ്പും പ്ര​തി​രോ​ധ​ശേ​ഷി കൈ​വ​ര​ലും കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​ം​
cancel

ദോ​ഹ: കോ​വി​ഡ്-19​നെ ത​ട​യു​ന്ന​തി​ൽ കു​ത്തി​വെ​പ്പും സ്വ​യം​പ്ര​തി​രോ​ധ​ശേ​ഷി കൈ​വ​ര​ലു​മാ​ണ്​ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മെ​ന്ന് പ​ഠ​നം. ഖ​ത്ത​ർ ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള​വ​രും ഗ​വേ​ഷ​ക സ്​​ഥാ​പ​ന​ങ്ങ​ളും ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് നേ​ര​ത്തെ​യു​ള്ള പ​ഠ​ന​റി​പ്പോ​ർ​ട്ടു​ക​ളെ പി​ന്താ​ങ്ങി​ക്കൊ​ണ്ടു​ള്ള റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട​ത്. കോ​വി​ഡ്​ ബാ​ധി​ച്ച​യാ​ൾ​ക്ക്​ രോ​ഗ​മു​ക്​​തി നേ​ടി​യ​തി​ന്​ ശേ​ഷ​മാ​ണ്​ പി​ന്നീ​ട്​ സ്വ​യം​പ്ര​തി​രോ​ധ​ശേ​ഷി കൈ​വ​രു​ക. ഇ​തി​നാ​ലാ​ണ്​ ഖ​ത്ത​ർ അ​ട​ക്കം പ​ല രാ​ജ്യ​ങ്ങ​ളും കോ​വി​ഡ്​ മു​ക്​​ത​രാ​യ​വ​ർ​ക്കും വാ​ക്​​സി​ൻ എ​ടു​ത്ത​വ​ർ​ക്കു​മു​ള്ള ഇ​ള​വു​ക​ൾ ന​ൽ​കു​ന്ന​ത്.

പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം, ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ, വെ​യി​ൽ കോ​ർ​ണെ​ൽ മെ​ഡി​സി​ൻ ഖ​ത്ത​ർ, ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി തു​ട​ങ്ങി​യ​വ​യി​ൽ നി​ന്നു​ള്ള ഗ​വേ​ഷ​ക​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ്​ പ​ഠ​നം ന​ട​ത്തി​യ​ത്. ഇ​തി‍െൻറ റി​പ്പോ​ർ​ട്ട് അ​മേ​രി​ക്ക​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ‍െൻറ മാ​ഗ​സി​നി​ലാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

ദോ​ഹ ഹ​മ​ദ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന താ​മ​സ​ക്കാ​ർ​ക്കു​ള്ള പി.​സി.​ആ​ർ ടെ​സ്​​റ്റ് വി​വ​ര​ങ്ങ​ളെ അ​ടി​സ്​​ഥാ​ന​മാ​ക്കി​യാ​ണ്​ പ​ഠ​നം ന​ട​ത്തി​യ​ത്. ഇ​തി​ൽ ഫൈ​സ​ർ-​ബ​യോ​ൻ​ടെ​ക് വാ​ക്സി​നോ മോ​ഡേ​ണ വാ​ക്സി​നോ സ്വീ​ക​രി​ച്ച​വ​ർ, അ​തു​പോ​ലെ ത​ന്നെ രോ​ഗ​മു​ക്​​തി നേ​ടി നി​ശ്ചി​ത കാ​ല​യ​ള​വ്​ പൂ​ർ​ത്തീ​ക​രി​ച്ച​വ​ർ എ​ന്നി​വ​ർ മ​റ്റ്​ യാ​ത്ര​ക്കാ​രി​ൽ നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​യി കോ​വി​ഡി​നെ ത​ട​യു​ന്ന​താ​യി തെ​ളി​ഞ്ഞു. ഇ​വ​ർ ഇ​രു​കൂ​ട്ട​രും രോ​ഗ​ത്തെ ഫ​ല​പ്ര​ദ​മാ​യി ത​ട​യു​ന്നു​വെ​ന്നാ​ണ്​ പ​ഠ​ന​ത്തി​ലൂ​ടെ തെ​ളി​ഞ്ഞി​രി​ക്കു​ന്ന​തെ​ന്ന്​ പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം മു​തി​ർ​ന്ന ഉ​പ​ദേ​ഷ്​​ടാ​വ് ഡോ. ​റോ​ബെ​ർ​ട്ടോ ബെ​ർ​ട്ടോ​ലി​നി പ​റ​ഞ്ഞു.

നേ​ര​ത്തെ വെ​യി​ൽ കോ​ർ​ണ​ൽ മെ​ഡി​സി​നി​ലെ പ​ക​ർ​ച്ച​വ്യാ​ധി വി​ഭാ​ഗം പ്ര​ഫ​സ​ർ ഡോ. ​ലെ​യ്ഥ് അ​ബു റ​ദ്ദാ​ദ് പു​റ​ത്തു​വി​ട്ട പ​ഠ​ന​ത്തെ ശ​രി​വെ​ക്കു​ന്ന​താ​ണ് പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ. പൂ​ർ​ണ​മാ​യും വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ കോ​വി​ഡിെൻറ ബ്രി​ട്ടീ​ഷ് വ​ക​ഭേ​ദ​ത്തെ 89.5 ശ​ത​മാ​നം ത​ട​യു​ന്നു​ണ്ട്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ വ​ക​ഭേ​ദ​ത്തെ 75 ശ​ത​മാ​ന​വും ഇ​വ​ർ ത​ട​യു​ന്നു. വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക് കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് ശാ​സ്​​ത്രം തെ​ളി​യി​ച്ചി​രി​ക്കു​ന്നു. വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​തി​ന്​ ശേ​ഷം കോ​വി​ഡ് ബാ​ധി​ച്ച​വ​രി​ൽ​ത​ന്നെ രോ​ഗ​ത്തി​െൻറ ല​ക്ഷ​ണ​ങ്ങ​ളും തീ​വ്ര​ത​യും വ​ള​രെ ദു​ർ​ബ​ല​വു​മാ​യി​രു​ന്നു.

വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രും സ്വ​യം​പ്ര​തി​രോ​ധ​ശേ​ഷി കൈ​വ​രി​ച്ച​വ​രും കോ​വി​ഡ് വാ​ഹ​ക​രാ​കാം. എ​ന്നാ​ൽ, ഇ​വ​രി​ൽ കൂ​ടു​ത​ലും രോ​ഗ​ല​ക്ഷ​ണം പ്ര​ക​ടി​പ്പി​ക്കാ​ത്ത​വ​രാ​യി​രി​ക്കും. ഇ​തി​നാ​ൽ ത​ന്നെ ഖ​ത്ത​റി​ലെ​ത്തു​ന്ന​വ​ർ​ പി.​സി.​ആ​ർ ടെ​സ്​​റ്റി​ന് വി​ധേ​യ​മാ​ക​ണ​മെ​ന്ന രാ​ജ്യ​ത്തിെൻറ ആ​രോ​ഗ്യ ന​യ​ത്തെ പി​ന്തു​ണ​ക്കു​ന്ന​താ​ണ് വി​വി​ധ പ​ഠ​ന​ങ്ങ​ളി​ലൂ​ടെ തെ​ളി​യു​ന്ന​തെ​ന്ന്​ കോ​വി​ഡ്​ ദേ​ശീ​യ പ​ദ്ധ​തി, ഹ​മ​ദ്​ മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ സാം​ക്ര​മി​ക​രോ​ഗ വി​ഭാ​ഗം ത​ല​വ​നാ​യ ഡോ. ​അ​ബ്​​ദു​ല്ല​തീ​ഫ് അ​ൽ ഖാ​ൽ പ​റ​ഞ്ഞു.

'രോ​ഗ​മു​ക്​​ത​ർ​ക്ക്​ പ്ര​തി​രോ​ധ ശേ​ഷി കൈ​വ​രും'

ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള അ​ഞ്ച്​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ഒ​ഴി​കെ കോ​വി​ഡ് രോ​ഗം മാ​റി ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ ഖ​ത്ത​റി​ലേ​ക്ക് വ​രു​ന്ന​വ​ർ​ക്ക്​ നി​ല​വി​ൽ ക്വാ​റ​ൻ​റീ​ൻ വേ​ണ്ട. രോ​ഗം മാ​റി​യ​വ​ർ രോ​ഗം സം​ശ​യി​ക്കു​ന്ന​യാ​ളു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യാ​ലും ക്വാ​റ​ൻ​റീ​ൻ വേ​ണ്ട. എ​ന്നാ​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​ക​രു​ത്. കോ​വി​ഡ്​ രോ​ഗം മാ​റി എ​ന്ന്​ തെ​ളി​യി​ക്കു​ന്ന ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന​ഫ​ലം ഉ​ണ്ടാ​ക​ണം. രോ​ഗി​യാ​യ​പ്പോ​ൾ ഉ​ള്ള സ​മ്പ​ർ​ക്ക​വി​ല​ക്കി​ന്​ ശേ​ഷ​മു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്ക​ണം. ആ​ദ്യ കോ​വി​ഡ്​ ​ പോ​സി​റ്റി​വ്​ പ​രി​ശോ​ധ​ന ക​ഴി​ഞ്ഞു​ള്ള ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ ഖ​ത്ത​റി​ൽ എ​ത്തി​യ​വ​ർ​ക്കാ​ണ്​ ഇ​ത്ത​ര​ത്തി​ൽ ക്വാ​റ​ൻ​റീ​ൻ ഇ​ള​വ്​ ല​ഭി​ക്കു​ക.

ഇ​വ​ർ​ക്ക്​ ഖ​ത്ത​റി​ൽ എ​ത്തു​േ​മ്പാ​ൾ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സാ​ക്ഷ്യ​പ​ത്രം ഉ​ണ്ടാ​ക​ണം. അ​വ​ര​വ​രു​ടെ ഖ​ത്ത​റി​ലെ ഹെ​ൽ​ത്ത്​​​സെൻറ​റു​ക​ളി​ൽ നി​ന്ന്​ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ മു​ൻ​കൂ​ട്ടി അ​റി​യാ​നു​ള്ള കി​റ്റ്​ ​ഇ​വ​ർ​ക്ക്​ കൈ​പ്പ​റ്റാം. എ​ന്നാ​ൽ, ഇ​ത്ത​ര​ത്തി​ൽ കോ​വി​ഡ്​ മു​ക്​​ത​ർ ഖ​ത്ത​റി​ൽ എ​ത്തു​ക​യും ക്വാ​റ​ൻ​റീ​നി​ൽ ഇ​ള​വു​നേ​ടു​ക​യും ചെ​യ്​​ത്​ 14 ദി​വ​സ​ത്തി​നു​ള്ളി​ൽ കോ​വി​ഡ്​ സം​ശ​യി​ക്കു​ന്ന​വ​രു​മാ​യി സ​മ്പ​ർ​ക്കം ഉ​ണ്ടാ​യാ​ൽ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ക്ക​ണം. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​യാ​ളെ​ ​ സാ​ധാ​ര​ണ​പോ​ലെ കോ​വി​ഡ്​ സം​ശ​യി​ക്ക​പ്പെ​ടു​ന്ന​യാ​ളാ​യാ​ണ്​ പ​രി​ഗ​ണി​ക്കു​ക.

കോ​വി​ഡ്​ പി.​സി.​ആ​ർ പ​രി​ശോ​ധ​ന​യും വേ​ണ്ടി​വ​രും. ഇ​തി​ൽ നെ​ഗ​റ്റി​വ്​ ആ​വു​ക​യും മ​റ്റ്​ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ക്കു​ന്നി​െ​ല്ല​ങ്കി​ലും അ​യാ​ൾ​ക്ക്​ കോ​വി​ഡ്​ പ​രി​ശോ​ധ​ന നി​ർ​ദേ​ശി​ക്ക​പ്പെ​ടാം. ഇ​ത്ത​ര​ത്തി​ലു​ള്ള ന​ട​പ​ടി​ക​ൾ കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​റ്റ​വും പു​തി​യ പ​ഠ​ന​ങ്ങ​ളു​െ​ട​യും വി​വ​ര​ങ്ങ​ളു​െ​ട​യും അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന്​ പ്രൈ​മ​റി ഹെ​ൽ​ത്ത്​​ കെ​യ​ർ കോ​ർ​പ​റേ​ഷ​ൻ (പി.​എ​ച്ച്.​സി.​സി) ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ഡോ. ​മ​റി​യം അ​ബ്​​ദു​ൽ മ​ലി​ക്​ പ​റ​യു​ന്നു. ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള രാ​ജ്യ​ക്കാ​ർ​ക്ക്​ ഏ​ത്​ സാ​ഹ​ച​ര്യ​ത്തി​ലാ​യാ​ലും പ​ത്ത്​ ദി​വ​സ​ത്തെ ഹോ​ട്ട​ൽ ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid19covid vaccine
News Summary - Prevention of COVID: More effects on vaccination and immunization First
Next Story